കുടുംബ ബന്ധങ്ങളുടെ കഥപറയാന്‍ 'സ്വര്‍ഗം'; ചിത്രത്തിന്റെ ലോഞ്ചിങും പൂജയും നടന്നു

തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി വിളക്ക് കൊളുത്തി

Update: 2024-04-06 09:26 GMT
Editor : ദിവ്യ വി | By : Web Desk

സി എന്‍ ഗ്ലോബല്‍ മൂവീസ് അവതരിപ്പിക്കുന്ന 'സ്വര്‍ഗം' എന്ന ചിത്രത്തിന്റെ ലോഞ്ചിങും പൂജ ചടങ്ങും കൊച്ചിയില്‍ നടന്നു. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വര്‍ഗം' റെജിസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. ലിസി കെ ഫെര്‍ണാണ്ടസും റെജിസ് ആന്റണിയും ചേര്‍ന്ന് കഥയെഴുതിയ ചിത്രം നിര്‍മിക്കുന്നത് ലിസി കെ ഫെര്‍ണാണ്ടസ് ആണ്. റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി വിളക്ക് കൊളുത്തിയ ചടങ്ങില്‍ പാല എംഎല്‍എയും നിര്‍മാതാവുമായ മാണി സി കാപ്പന്‍, ഫാദര്‍ ആന്റണി വടക്കേക്കര, കേബിള്‍ ടിവി അസോസിയേഷന്‍ പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിതാര തുടങ്ങിയവര്‍ പങ്കെടുത്തു.

Advertising
Advertising

ജോണി ആന്റണി, മഞ്ജു പിള്ള, അജു വര്‍ഗീസ്, അനന്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം - എസ് ശരവണന്‍, എഡിറ്റര്‍ - ഡോണ്‍ മാക്സ്, സംഗീതം - മോഹന്‍ സിത്താര, ലിസി കെ ഫെര്‍ണാണ്ടസ് - ജിന്റോ ജോണ്‍, റീറെക്കോര്‍ഡിങ്ങ് - ബിജിബാല്‍, വരികള്‍ - സന്തോഷ് വര്‍മ്മ, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ബേബി ജോണ്‍ കലയന്താനി, കല - അപ്പുണ്ണി സാജന്‍, മേക്കപ്പ് - പാണ്ഡ്യന്‍, വസ്ത്രാലങ്കാരം& ക്രിയേറ്റീവ് ഡയറക്ഷന്‍ - റോസ് റെജിസ്, പ്രോജക്ട് ഡിസൈനര്‍-ജിന്റോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - തോബിയാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ -ആന്റോസ് മാണി, രാജേഷ് തോമസ്, പിആര്‍ഒ - വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് - ഒബ്‌സ്‌ക്യൂറ എന്റര്‍മെയിന്‍ന്റ്‌സ്, സ്റ്റില്‍സ് - ജിജേഷ് വാടി

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News