ലസ്റ്റ് സ്റ്റോറീസ് 2ന്‍റെ സെറ്റിൽ വച്ചാണ് അടുപ്പത്തിലായത്; വിജയ് വര്‍മയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തമന്ന

ഒരാള്‍ക്കൊപ്പം ജോലി ചെയ്തു എന്നതുകൊണ്ടു മാത്രം അയാളിലേക്ക് ആകര്‍ഷിക്കപ്പെടണമെന്നില്ല

Update: 2023-06-13 08:04 GMT

വിജയ് വര്‍മ/ തമന്ന ഭാട്ടിയ

നടി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മയും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിട്ട് കുറച്ചുനാളുകളായി. പല സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇപ്പോഴിതാ നടനുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് തമന്ന. ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2ന്‍റെ സെറ്റിൽ വെച്ചാണ് പ്രണയത്തിലായതെന്നും നടി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


''ഒരാള്‍ക്കൊപ്പം ജോലി ചെയ്തു എന്നതുകൊണ്ടു മാത്രം അയാളിലേക്ക് ആകര്‍ഷിക്കപ്പെടണമെന്നില്ല. അങ്ങനെ നോക്കിയാല്‍ നിരവധി പേര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍, ആർക്കെങ്കിലും എന്തെങ്കിലും തോന്നുകയാണെങ്കിൽ, അത് തീർച്ചയായും വ്യക്തിപരമാണ്. അവർ ഉപജീവനത്തിനായി ചെയ്യുന്ന കാര്യങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ല, ഇത് സംഭവിക്കാനുള്ള കാരണമല്ല ഞാൻ അർത്ഥമാക്കുന്നത്.'' തമന്ന പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സെറ്റിൽ വച്ച് കാര്യങ്ങള്‍ മാറിമറിഞ്ഞോ എന്നു ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു തമന്നയുടെ ഉത്തരം. താൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് വിജയ് വര്‍മയെക്കുറിച്ച് പറഞ്ഞു. വിജയുമായുള്ള തന്‍റെ ബന്ധം വളരെ ‘ഓർഗാനിക്’ ആണെന്നും നടി കൂട്ടിച്ചേർത്തു.

Advertising
Advertising

തന്‍റെ സന്തോഷത്തിന്‍റെ ഇടമെന്നാണ് വിജയുമായുള്ള ബന്ധത്തെക്കുറിച്ച് നടി വിശേഷിപ്പിച്ചത്. “നിങ്ങൾക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ, നിങ്ങൾ അവരെ സമീപിക്കുകയോ അല്ലെങ്കിൽ ആ വ്യക്തി അതു മനസിലാക്കുന്ന വിധത്തില്‍ പെരുമാറേണ്ടി വരികയോ ചെയ്തേക്കാം. പക്ഷേ ഞാൻ എനിക്കായി ഒരു ലോകം സൃഷ്ടിച്ചതുപോലെയായിരുന്നു, ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസ്സിലാക്കിയ ഒരു വ്യക്തി ഇവിടെയുണ്ട്. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ” തമന്ന പറയുന്നു.



അതേസമയം വിജയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്തരം കിംവദന്തികൾ ചുറ്റിക്കറങ്ങുന്നുണ്ടെന്നും അവയെല്ലാം വ്യക്തമാക്കേണ്ട ആവശ്യമില്ലെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു നേരത്തെ നേരത്തെ, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞത്. 



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News