ഇതാണ് ബിസിനസുകാരനായ എന്‍റെ ഭര്‍ത്താവ്; വിവാഹ വാര്‍ത്തകളെ ട്രോളി നടി തമന്ന

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ത്രോബാക്ക് വീഡിയോ പങ്കുവെച്ചാണ് തമന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്

Update: 2022-11-17 06:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടി തമന്ന ഭാട്ടിയ. നടിയുടെ വിവാഹം ഉടനുണ്ടെന്നും ഒരു ബിസിനസുകാരനെയാണ് വിവാഹം കഴിക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന വാര്‍ത്ത.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ത്രോബാക്ക് വീഡിയോ പങ്കുവെച്ചാണ് തമന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്. പുരുഷ വസ്ത്രം ധരിച്ച് എത്തിയ തമന്നയുടെ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനും രസകരമായിരുന്നു. 'ബിസിനസുകാരനായ എന്‍റെ ഭര്‍ത്താവ് ഇതാ' എന്ന ക്യാപ്ഷനൊപ്പം എന്‍റെ ജീവിതം മറ്റുള്ളവരുടെ തിരക്കഥയാകുന്നു എന്ന രീതിയില്‍ ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.

റിതേഷ് ദേശ്മുഖിനൊപ്പം പ്ലാന്‍ എ ബി എന്ന ചിത്രത്തിലാണ് തമന്ന ഒടുവില്‍ അഭിനയിച്ചത്. രജനികാന്തിനൊപ്പമുള്ള ജയിലര്‍ ചിരഞ്ജീവിക്കൊപ്പം ഒരുമിക്കുന്ന ഭോലാ ശങ്കര്‍ എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News