മുൻ പാക് ക്രിക്കറ്റർ അബ്ദുൽ റസാഖിനോട് പ്രണയമോ? ഉള്ളത് പറഞ്ഞ് തമന്ന

വർഷങ്ങൾക്ക് മുമ്പ് ഇരവരും ഒന്നിച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പങ്കെടുത്തിരുന്നു. ഇതാണ് പ്രണയം സംബന്ധിച്ച ഗോസിപ്പുകൾ വരാൻ കാരണം

Update: 2023-07-04 07:17 GMT

തമന്ന- അബ്ദുല്‍ റസാഖ് 

മുംബൈ: മുൻ പാക് ക്രിക്കറ്റർ അബ്ദുൽ റസാഖിനെ ചുറ്റിപ്പറ്റിയുള്ള  ഗോസിപ്പുകളില്‍ പ്രതികരണവുമായി തെന്നിന്ത്യൻ നായിക തമന്ന. അബ്ദുൽ റസാഖുമായി പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ചിരിക്കുകയായിരുന്നു തമന്ന. പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ചോദ്യം. അബ്ദുൽ റസാഖുമായുള്ള പ്രണയം സംബന്ധിച്ച വാർത്തകൾ കേട്ടപ്പോൾ ചിരിയാണ് വന്നതെന്നായിരുന്നു തമന്നയുട മറുപടി.

അത്തരം ഗോസിപ്പുകള്‍ കേട്ട് ചിരിയടക്കാനായില്ലെന്ന് തമന്ന പറഞ്ഞു. അദ്ദേഹം വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി പാകിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്ററെ കുറിച്ചാണ് ആളുകള്‍ പറയുന്നത്. ചിരിയോടെ തമന്ന പറഞ്ഞു. വിഷയത്തില്‍ ഇതാദ്യമായാണ് തമന്ന പ്രതികരിക്കുന്നത്. 

Advertising
Advertising

വർഷങ്ങൾക്ക് മുമ്പ് ഇരുവരും ഒന്നിച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പങ്കെടുത്തിരുന്നു. ഇതാണ് പ്രണയം സംബന്ധിച്ച ഗോസിപ്പുകൾ വരാൻ കാരണം. 2017ൽ ദുബൈയിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിലാണ് ഇരുവരും ഒന്നിച്ച് എത്തിയിരുന്നത്. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഇരുവരും സ്വർണാഭരണം പിടിച്ചുനിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നായിരുന്നു അന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

അതേസമയം ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗം അടുത്തിടെയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്. തമന്നയും വിജയ് ശർമ്മയും ഇതിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി മുന്നോട്ടുപോകുകയാണ് തമന്ന. വിജയ്ശർമ്മയുമായുള്ള പ്രണയം അടുത്തിടെയാണ് തമന്ന വെളിപ്പെടുത്തിയത്. എന്റെ സന്തോഷത്തിന്റെ ഇടമാണതെന്നായിരുന്നു വിജയ് ശര്‍മ്മയുമായുള്ള പ്രണയത്തെപ്പറ്റിയുള്ള തമന്നയുടെ മറുപടി.   

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News