ദിലീപിന്‍റെ നായികയായി തമന്ന; സംവിധാനം അരുണ്‍ ഗോപി

ഉദയ്കൃഷ്ണയാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത്.

Update: 2022-09-01 07:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാമലീലക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ നടന്നു. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി എത്തുന്നത്.

Full View

ദീലിപ്,തമന്ന, സംവിധായകന്‍ അരുണ്‍ ഗോപി, നടന്‍ സിദ്ധിഖ് എന്നിവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. ഉദയ്കൃഷ്ണയാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിതാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-സാം സി.എസ്, ക്യാമറ- ഷാജി കുമാര്‍, എഡിറ്റര്‍-വിവേക് ഹര്‍ഷന്‍.

Full View

അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു 2017ല്‍ പുറത്തിറങ്ങിയ രാമലീല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്ന സമയത്താണ് ചിത്രം റിലീസാകുന്നത്. ചിത്രം വന്‍വിജയമാവുകയും ചെയ്തു. മുകേഷ്, രാധിക ശരത്കുമാര്‍, പ്രയാഗ മാര്‍ട്ടിന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Full View

അതേസമയം 'വോയ്സ് ഓഫ് സത്യനാഥൻ' ആണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ദിലീപ് ചിത്രം. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് ദിലീപും റാഫിയും വീണ്ടും ഒന്നിച്ചെത്തുന്നത്. വോയ്‌സ് ഓഫ് സത്യനാഥനിൽ ദിലീപിന് ഒപ്പം ജോജു ജോർജും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. 



 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News