മണവാളന്‍ വസീമിന്‍റെ കോസ്റ്റ്യൂമും നെയിമറും തമ്മിലൊരു ബന്ധമുണ്ട്...

ചിത്രത്തിലെ കളര്‍ഫുള്‍ കോസ്റ്റ്യൂമുകള്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

Update: 2022-08-19 07:05 GMT

ടൊവിനോ തോമസ് മുഖ്യവേഷത്തിലെത്തിയ തല്ലുമാല നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ കളര്‍ഫുള്‍ കോസ്റ്റ്യൂമുകള്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

ഫുട്ബോള്‍ താരം നെയ്മറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ടൊവിനോ തോമസ് അവതരിപ്പിച്ച മണവാളന്‍ വസീമിന്റെ ഒരു പ്രധാനപ്പെട്ട രംഗത്തിലെ കോസ്റ്റ്യൂം തയ്യാറാക്കിയതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുഹ്സിന്‍ പെരാരി വെളിപ്പെടുത്തി. നെയ്മര്‍ ഒരിക്കല്‍ ധരിച്ച കോസ്റ്റ്യൂം റഫറന്‍സായെടുത്താണ് മണവാളന്‍ വസീമിന്റെ കല്യാണ ഡ്രസ് ഡിസൈന്‍ ചെയ്തതെന്നാണ് മുഹ്സിന്‍ പെരാരി പറഞ്ഞത്.

Advertising
Advertising

"മഷര്‍ ഹംസയാണ് തല്ലുമാലയുടെ കോസ്റ്റ്യൂം ചെയ്തിരിക്കുന്നത്. മഷറും ഞാനുമുള്ള കഴിഞ്ഞ ആറ് വര്‍ഷത്തെ ഇന്‍സ്റ്റഗ്രാം ചാറ്റ് നോക്കിയാല്‍ ഫുള്‍ തല്ലുമാലയുടെ കോസ്റ്റ്യൂം റഫറന്‍സാണ് അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്തിരിക്കുന്നത്. നെയ്മര്‍ ജൂനിയര്‍ ആയിരുന്നു ഞങ്ങളുടെ പ്രധാനപ്പെട്ട റഫറന്‍സ്. നെയ്മര്‍ ഒരു ഇവന്‍റിലിട്ട കോസ്റ്റ്യൂമാണ് സിനിമയിലെ ഒരു പ്രധാന രംഗത്ത് ഉപയോഗിച്ചിരിക്കുന്നത്"- മുഹ്സിന്‍ പെരാരി പറഞ്ഞു.

ഖാലിദ് റഹ്മാനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ഗോകുലന്‍, ബിനു പപ്പു, ചെമ്പന്‍ വിനോദ്, ജോണി ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News