'ആരാധകരെ ശാന്തരാകുവിന്‍'; തല്ലുമാല ട്രെയിലര്‍ ഗാനം പുറത്തിറങ്ങുന്നു

മാലപ്പാട്ടിന്‍റെ ഈണത്തില്‍ ഒരുക്കിയ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കുന്നത്

Update: 2022-07-21 02:13 GMT
Editor : ijas

ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ ട്രെയിലര്‍ യൂ ട്യൂബ് ട്രെന്‍ഡിങില്‍ നിറഞ്ഞു നില്‍ക്കവെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലറിലെ ഹിറ്റ് ഗാനം പുറത്തിറങ്ങുന്നു. മുഹ്സിന്‍ പരാരി വരികളെഴുതി വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്ത ഗാനമാണ് ശനിയാഴ്ച ആറുമണിക്ക് പുറത്തിറങ്ങുന്നത്. മാലപ്പാട്ടിന്‍റെ ഈണത്തില്‍ ഒരുക്കിയ 'പച്ചക്കുളം പള്ളിയില്‍ പെരുന്നാള് കൂടാന് ഉടുപ്പിട്ട് വന്നോനെ കുളിപ്പിച്ച് വിട്ടോനെ...', എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കുന്നത്.

Advertising
Advertising
Full View

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. വിതരണം-സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്‍റണി, ബിനു പപ്പു, ലുക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

ജിംഷി ഖാലിദ് ആണ് തല്ലുമാലയുടെ ഛായാഗ്രാഹകൻ. കൊറിയോഗ്രാഫർ-ഷോബി പോൾരാജ്, സംഘട്ടനം-സുപ്രിം സുന്ദർ, കലാ സംവിധാനം-ഗോകുൽ ദാസ്, ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ്-റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്, പോസ്റ്റർ -ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News