തൊലി കറുപ്പിച്ച 'വെളുത്ത' നായിക: വീണ്ടും ഫാമിലി മാൻ വിവാദം

എൽ.ടി.ടി.ഇയും തമിഴ് പോരാട്ടവും പ്രധാനവിഷയമായ ‌ഫാമിലി മാൻ 2 വെബ് സീരീസ് ജൂണ്‍ നാലിന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ആയത്

Update: 2021-06-08 14:33 GMT
Editor : Suhail | By : Web Desk
Advertising

'ദ ഫാമിലി മാൻ' സീരീസിനെ തുടർന്നുള്ള വിവാദങ്ങളിൽ നിന്ന് മോചനമില്ലാതെ നടി സാമന്ത അക്കിനേനി. തമിഴ് വികാരം വൃണപ്പെടുത്തിയ കഥാപാത്രത്തെ അവതരിപ്പിച്ചതിന് സോഷ്യൽ മീഡിയയിൽ വിമർശനമേറ്റ് വാങ്ങിയതിന് പിന്നാലെ, ശരീരം കറുപ്പിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതിനും താരം പ്രതിരോധത്തിലായിരിക്കുകയാണ്. ശ്രീലങ്കൻ തമിഴ് വംശജയുടെ കഥാപാത്രം അവതരിപ്പിക്കാൻ 'വെളുത്ത' നായികയെ മേക്കപ്പ് ഇട്ട് കറുപ്പായി ചിത്രീകരിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്.



ഫാമിലി മാൻ വെബ് സീരീസിലെ രണ്ടാം ഭാ​ഗത്തിൽ രാജി എന്ന ശ്രീലങ്കൻ തമിഴ് കഥാപാത്രമായാണ് സാമന്ത എത്തുന്നത്. എന്നാൽ കഥാപാത്രത്തിനായി സാമന്ത തൊലി കൃത്രിമമായി കറുപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. വെളുത്തവരെ മാത്രം അഭിനയ രം​ഗത്തേക്ക് തെരഞ്ഞെടുക്കുന്ന ഇന്ത്യൻ സിനിമാ മേഖലയുടെ പൊതുവായ വംശീയ മുഖമാണ് ഫാമിലി മാനിലൂടെ വീണ്ടും വ്യക്തമായിരിക്കുന്നതെന്നും, ഇരുണ്ട തൊലിയുള്ള കഥാപാത്രം അവതരിപ്പിക്കുന്നതിന് വേണ്ടിയും വെളുത്തവരെ ഛായം പൂശി അഭിനയിപ്പിക്കുന്നതായുമുള്ള വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ കറുത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് മുൻനിര നടിമാരെ കൊണ്ടുവന്ന് കറുപ്പായി വേഷമിടുവിക്കുന്നത് നേരത്തെ വലിയ ചർച്ചക്ക് വഴിവെച്ച വിവാദ വിഷയമാണ്. അടുത്ത കാലത്തായി ഇറങ്ങിയ 'സൂപ്പർ ൩൦' ചിത്രത്തിൽ ഹൃതിക് റോഷന്റെ കഥാപാത്രത്തിനെതിരെയും, '​ഗല്ലിബോയി'യിൽ രൺവീർ സിങ്ങിനും ആയുഷ്മാൻ ഖുരാന നായകനായ ചിത്രം 'ബാല'യിൽ ഭൂമി പേഡ്നേക്കറിന്റെ കഥാപാത്രത്തിനെതിരെയും സമാനമായ വിമർശനം ഉയർന്നിരുന്നു.


എൽ.ടി.ടി.ഇയും തമിഴ് പോരാട്ടവും പ്രധാനവിഷയമായ ‌ഫാമിലി മാൻ 2 വെബ് സീരീസ് ജൂണ്‍ നാലിന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ആയത്. വെബ് സീരീസ് തമിഴ് ജനതയെ നിന്ദിക്കുന്നതാണെന്നും, ചിത്രത്തിൽ എല്‍.ടി.ടി.ഇ ചാവേർ കഥാപാത്രമായി വേഷമിട്ട സാമന്ത, തമിഴ് വികാരം വൃണപ്പെടുത്തിയെന്നും ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News