'ഫാമിലി മാന്‍' രണ്ടാം സീസണ്‍ ആമസോണ്‍ പ്രൈമില്‍; റിലീസ് തീയതി പുറത്ത്

സീരിസിന്‍റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങും.

Update: 2021-05-18 10:15 GMT

മനോജ് ബാജ്പേയ് കേന്ദ്ര കഥാപാത്രമായെത്തിയ ഹിന്ദി ത്രില്ലർ വെബ്സീരീസ് 'ദ ഫാമിലി മാന്‍' രണ്ടാം സീസണ്‍ ജൂൺ നാലിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ട്രെയിലര്‍ നാളെ പുറത്തിറങ്ങും. ഷരിബ് ഹഷ്മി, പ്രിയാമണി, നീരജ് മാധവ് എന്നിവർ പ്രധാനവേഷത്തിലെത്തിയ സീരീസിന്‍റെ രണ്ടാം സീസണിൽ തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി കൂടിയുണ്ടാകും. 

രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാനിന്‍റെ സംവിധായകരും നിർമാതാക്കളും. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യുടെ സാങ്കൽപിക ബ്രാ‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.

Advertising
Advertising

2019 ലാണ് ഫാമിലി മാനിന്‍റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. രണ്ടാമത്തെ സീസൺ 2021 ഫെബ്രുവരി 12ന് റിലീസാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം മാറ്റിവെക്കുകയായിരുന്നു. 


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News