തീ പാറും.. പക തീർക്കാനായി അവൻ; വൈറലായി പുഷ്പ 2 വിലെ ഫഹദിൻറെ ലൊക്കേഷൻ പിക്

ഒന്നാം ഭാഗത്തിൽ ഏറെ പ്രശംസ നേടിയ ഫഹദിൻറെ പോലീസ് റോൾ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്

Update: 2023-05-18 10:02 GMT

പുഷ്പ 2വിൻറെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ 'ഭൻവർ സിങ്ങ് ഷെഖാവത് എവിടെ' എന്ന ആകാംഷയിലായിരുന്നു. പുഷ്പയുടെ ഒന്നാം ഭാഗത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ ഫഹദ് ഫാസിൽ ലൊക്കേഷനിൽ നിൽക്കുന്ന ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഒന്നാം ഭാഗത്തിൽ ഏറെ പ്രശംസ നേടിയ ഫഹദിൻറെ പോലീസ് റോൾ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.

Advertising
Advertising

മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2: ദ റൂൾ' ആദ്യഭാഗമായ 'പുഷ്പ 1: ദി റൈസ്' എന്ന ചിത്രത്തിന് ശേഷം അല്ലു അർജുൻറെ ടൈറ്റിൽ കഥാപാത്രവും മലയാളം താരം ഫഹദ് ഫാസിലിൻറെ കഥാപാത്രമായ ഇൻസ്പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറെ ടീസറും പോസ്റ്ററും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിൻറെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവർ നിർവഹിക്കുന്നു. പി.ആർ.ഒ: ആതിരാ ദിൽജിത്ത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News