ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴില്‍; നായികയായി ഐശ്വര്യ രാജേഷ്, ട്രയിലര്‍ കാണാം

ജയം കൊണ്ടേന്‍‌, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ആര്‍.കണ്ണനാണ് സംവിധാനം

Update: 2022-10-25 05:31 GMT

ചെന്നൈ: മലയാളത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ജിയോ ബേബി ചിത്രം ' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ' തമിഴ് റീമേക്ക് ട്രയിലര്‍ പുറത്തിറങ്ങി. തമിഴിലും ഇതേ പേരില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തിനോട് നീതി പുലര്‍ത്തുന്ന വിധത്തിലാണ് തമിഴും ഒരുക്കിയിരിക്കുന്നതെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന.

ഐശ്വര്യ രാജേഷാണ് നായിക. ജയം കൊണ്ടേന്‍‌, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ആര്‍.കണ്ണനാണ് സംവിധാനം. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ കഥാപാത്രത്തെ രാഹുല്‍ രവീന്ദ്രനാണ് തമിഴില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുര്‍ഗാറാം ചൗധരി, നീല്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം ജെറി സില്‍വര്‍സ്റ്റര്‍ വിന്‍സെന്‍റ്. ക്യാമറ-ബാലസുബ്രഹ്മണ്യം, എഡിറ്റര്‍ ലിയോ ജോണ്‍ പോള്‍.

Advertising
Advertising

നിമിഷ സജയന്‍ നായികയായ ' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' 2021 ജനുവരി 15ന് ഒടിടിയിലൂടെയാണ് പുറത്തിറങ്ങിയത്. ഒരു പഴയ നായർ തറവാട്ടിലെ അവസാന കണ്ണിയായ നായകൻ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായിക. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാൻ സാധിക്കാതെ വരുന്നതും അതെ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News