ഓസ്‌കർ 2022; കോഡ മികച്ച ചിത്രം

മികച്ച അവലംബിത തിരക്കഥക്കുള്ള ഓസ്‌കറും കോഡ നേടിയിരുന്നു

Update: 2022-03-28 04:32 GMT

സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡയ്ക്ക് മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് ചിത്രം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറും കോഡ നേടി. കോഡയിലെ പ്രകടനത്തിന് ട്രോയ് കോറ്റ്സര്‍ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്. 

ഓസ്കർ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ബധിര അഭിനേതാവാണ് ട്രോയ്. മാർലി മാറ്റ്‌ലിനാണ് ആദ്യത്തെ ബധിര ഓസ്കാർ ജേതാവ്. തന്‍റെ പുരസ്കാരം ബധിര സമൂഹത്തിന് സമര്‍പ്പിക്കുന്നതായും ഇത് ഞങ്ങളുടെ നിമിഷമാണെന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങി ട്രോയ് വ്യക്തമാക്കിയത്. എന്റെ നേട്ടങ്ങള്‍ കേള്‍വിശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

അതേസമയം, മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം വില്‍ സ്മിത്തിനും നടിക്കുള്ള പുരസ്കാരം ജെസിക്ക ചാസ്റ്റെയ്നുമാണ് സ്വന്തമാക്കിയത്. കിങ് റിച്ചഡിലെ അഭിനയത്തിനാണ് വില്‍ സ്നമിത്തിന് അംഗീകാരം. ജെസിക്ക ചാസ്റ്റെന്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ദ ഐയ്‌സ് ഓഫ് ടാമി ഫേയിലെ അഭിനയത്തിനാണ്. മികച്ച സംവിധായികയ്ക്കുള്ള ഓസ്‍കര്‍ ജെയ്ൻ കാംപിയോൺ 'ദ പവർ ഓഫ് ഡോ​ഗ്' എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.

പുരസ്‌കാര നേട്ടത്തില്‍ ഡ്യൂണ്‍ ആണ് മുന്നില്‍. മലയാളിയായ റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയര്‍ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോളിനാണ് പുരസ്‌കാരം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News