'ബീ ലൈക്ക് ബീപാത്തു'; തല്ലുമാലയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ ആണ് തല്ലുമാല സംവിധാനം ചെയ്യുന്നത്

Update: 2022-04-27 14:15 GMT
Editor : ijas

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 'ബീ ലൈക്ക് ബീപാത്തു' എന്ന ടാഗ് ലൈനില്‍ കല്യാണി പ്രിയദര്‍ശന്‍റെ സ്റ്റൈലിഷ് ബോട്ട് യാത്രയാണ് പോസ്റ്ററിന്‍റെ ആകര്‍ഷണം.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ ആണ് തല്ലുമാല സംവിധാനം ചെയ്യുന്നത്. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, ജോണി ആന്‍റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Advertising
Advertising

ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. സംഗീതം-വിഷ്ണു വിജയ്. കൊറിയോഗ്രാഫർ-ഷോബി പോൾരാജ്. സംഘട്ടനം-സുപ്രീം സുന്ദർ. കലാ സംവിധാനം-ഗോകുൽ ദാസ്. ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ. മേക്കപ്പ്-റോണക്‌സ് സേവ്യർ. വസ്ത്രാലങ്കാരം-മഷർ ഹംസ. ചീഫ്‌ അസ്സോസിയേറ്റ്-റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ. പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്. സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്. വിതരണം-സെൻട്രൽ പിക്ചേർസ്‌. പോസ്റ്റർ-ഓൾഡ്മോങ്ക്‌സ്. മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ്-പപ്പെറ്റ് മീഡിയ.

The second look poster of Thallumala has been released

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News