'ന്നാ താൻ കേസ് കൊട്'; കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി

രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും

Update: 2022-02-26 07:35 GMT
Editor : Jaisy Thomas | By : Web Desk

എസ്.ടി.കെയുടെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിച്ച് രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാസർഗോഡ് ചെറുവത്തൂരിൽ ആരംഭിച്ചു. ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമ്മവും പൂജയും എം. രാജഗോപാലൻ എം.എൽ.എ , നിർമ്മാതാവ് സന്തോഷ് ടി. കുരുവിള , ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി പ്രമീള , കുഞ്ചാക്കോ ബോബൻ , സംവിധായകൻ രതീഷ് പൊതുവാൾ , ഛായാഗ്രാഹകൻ രാകേഷ് ഹരിദാസ് , ഗായത്രി ശങ്കർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്‍റെ മൂന്നാമത്തെ ചിത്രമാണ് ന്നാ താൻ കേസ് കൊട്. മഹേഷിന്‍റെ പ്രതികാരം , മായാനദി , ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ , വൈറസ് , ആർക്കറിയാം , നാരദൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.

Advertising
Advertising

ബോളിവുഡ് ഛായാഗ്രാഹകൻ ( ഷെർനി ഫെയിം ) രാകേഷ് ഹരിദാസാണ് ഛായാഗ്രാഹകൻ . ജ്യോതിഷ് ശങ്കർ ആർട്ട് ഡയറക്ടറാണ് , മനോജ് കണ്ണോത്ത് എഡിറ്ററും , ഡോൺ വിൻസെന്റ് സംഗീത സംവിധായകനുമാണ്. ശ്രീജിത്ത് ശ്രീനിവാസൻ , വിപിൻ നായർ എന്നിവർ സൗണ്ട് ഡിസൈനേഴ്സ് . ഹസ്സൻ വണ്ടൂർ മേക്ക് അപ് , സ്റ്റിൽ ഷാലു പേയാട് . കോസ്‌റ്റ്യൂം ഡിസൈനർ മെൽവി. ഗായത്രി ശങ്കർ ( സൂപ്പർ ഡീലക്സ് ) ബേസിൽ ജോസഫ് , ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളേയും അണിനിരത്തുന്നു . പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന , മാർക്കറ്റിംഗ് & പ്രൊഡക്ഷൻ ഹെഡ് അരുൺ സി. തമ്പി , ഫിനാൻസ് കൺട്രോളർ ജോബിഷ് ആന്‍റണി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ പുറക്കാട്ടിരി .സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ്. ഏപ്രിൽ അവസാനം ചിത്രീകരണമവസാനിയ്ക്കുന്ന ചിത്രത്തിന്‍റെ റിലീസ് ജൂലൈ ആദ്യവാരത്തിലാണ് .

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News