'ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുള്ളായി'; പഠാനെ പ്രശംസിച്ച് മോദി
ലോക്‌സഭയിൽ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രശംസ
ന്യൂഡല്‍ഹി: ബോളീവുഡിന്റെ തലവര മാറ്റിക്കുറിച്ച ചിത്രമാണ് പഠാൻ. ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം റെക്കോർഡ് കളക്ഷനാണ് നേടിയത്. 13 ദിവസം കൊണ്ട് 865 കോടി രൂപയാണ് പഠാന്‍റെ കളക്ഷന്‍. ഹിന്ദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. ഇപ്പോഴിതാ പഠാന്റെ ഹൗസ്ഫുൾ ഷോകളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയിൽ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രശംസ. 'ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുള്ളായി' എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
"Theatres in #Srinagar are running HOUSEFULL after DECADES🔥" says PM @narendramodi while talking about BLOCKBUSTER #Pathaan
— Shah Rukh Khan Universe Fan Club (@SRKUniverse) February 8, 2023
Book your tickets NOW: https://t.co/z4YLOG2NRI | https://t.co/lcsLnUSu9Y@iamsrk @yrf#ShahRukhKhan #SRK #PathaanReview #NarendraModi #NarendraModiSpeech pic.twitter.com/Q7byChYFwN
നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് പഠാൻ. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിലീസിനെത്തിയ ചിത്രം വലിയ വിവാദമാവുകയും ചെയ്തു. റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം ബോളീവുഡിന്റെ തന്നെ തലവര മാറ്റിയ ഒന്നായിരുന്നു.
ഇപ്പോഴിതാ തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കിയ ആരാധകർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളീവുഡിന്റെ കിംഗ് ഖാൻ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്. ';സൂര്യൻ ഒറ്റക്കാണ്. അത് പ്രകാശിക്കുന്നുണ്ട്. വീണ്ടും പ്രകാശിക്കാനായി ഇരുട്ടിൽ നിന്നും അത് പുറത്തേക്ക് വരുന്നു. പഠാനിൽ സൂര്യന് പ്രകാശിക്കാൻ അവസരം തന്ന എല്ലാവർക്കും നന്ദി''. ഷാരൂഖ് കുറിച്ചു. സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന തന്റെ ചിത്രത്തോടൊപ്പമാണ് ഷാരൂഖിന്റെ കുറിപ്പ്.
സംഘപരിവാറിൻറെ ബഹിഷ്‌കരണാഹ്വാനത്തിനിടെ തിയറ്ററുകളിലെത്തിയ പഠാൻ റെക്കോർഡി വിജയമാണ് നേടിയത്.. നാല് ദിവസം കൊണ്ട് 429 കോടി രൂപയാണ് പഠാൻറെ കളക്ഷൻ. സിനിമയിലെ ബെഷറം രംഗ് എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണം ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ സംഘടനകൾ പരസ്യ ഭീഷണി മുഴക്കിയത്. ദീപികയുടെ കാവി ബിക്കിനി ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നായിരുന്നു പരാതി.
എന്നാൽ ബഹിഷ്‌കരണാഹ്വാനത്തിന് ഇടയിലും തിയറ്ററുകൾ നിറഞ്ഞുകവിഞ്ഞു. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തി. സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. യഷ് രാജ് ഫിലിംസാണ് നിർമാണം