"ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്ന് ചിന്തിച്ച കാലമുണ്ടായിരുന്നു, ഇപ്പോള്‍ കഴിയുമെന്ന് കാണിച്ചു കൊടുത്തു"; ടോവിനോ തോമസ്

നേരത്തെ ഡാന്‍സ് തന്‍റെ കംഫര്‍ട്ട് സോണ്‍ അല്ലെന്ന് ടോവിനോ തുറന്നുപറഞ്ഞിരുന്നു

Update: 2022-05-07 13:43 GMT
Editor : ijas

വര്‍ഷങ്ങള്‍ക്കുമുമ്പ് ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്ന് ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് നടന്‍ ടോവിനോ തോമസ്. ഇന്ന് തല്ലുമാലയിലെ വസീമിനെ പോലെ കഥാപാത്രം ആവശ്യപ്പെട്ടാല്‍ തനിയെ ഡാന്‍സ് ചെയ്തു പോകുമെന്ന് ടോവിനോ പറഞ്ഞു. ആത്മവിശ്വാസം നല്‍കാനും പിന്തുണക്കാനും ഒരു ടീം കൂടെയുള്ളപ്പോള്‍ ഇതൊക്കെ ചെയ്തുപോകുമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടോവിനോ പറയുന്നു. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയിലെ ഹിറ്റ് ഗാനം 'കണ്ണില്‍ പെട്ടോളേ...'യിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ടോവിനോ മനസ്സുതുറന്നത്. നേരത്തെ ഡാന്‍സ് തന്‍റെ കംഫര്‍ട്ട് സോണ്‍ അല്ലെന്ന് ടോവിനോ തുറന്നുപറഞ്ഞിരുന്നു.

Advertising
Advertising
Full View

നാരദന് ശേഷം ടോവിനോ അഭിനയിക്കുന്ന തല്ലുമാലയില്‍ 20 കാരന്‍ മണവാളന്‍ വസീമായാണ് താരമെത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍ ബീപ്പാത്തു എന്ന കഥാപാത്രമായും എത്തുന്നു. തല്ലുമാലയ്ക്കുവേണ്ടി ടോവിനോ പത്ത് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. മൂന്ന് ഗെറ്റപ്പുകളിലാണ് ടോവിനോ ചിത്രത്തില്‍ വരുന്നത്. നൃത്ത സംവിധായകനായ ഷോബി പോള്‍രാജ് ആണ് ടോവിനോക്കായി ചുവടുകള്‍ അണിയിച്ചൊരുക്കിയത്.

Full View

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്സിന്‍ പരാരി, എഡിറ്റിംഗ്-നിഷാദ് യൂസഫ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. സംഘട്ടനം-സുപ്രീം സുന്ദർ. കലാ സംവിധാനം-ഗോകുൽ ദാസ്. ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ. മേക്കപ്പ്-റോണക്‌സ് സേവ്യർ. വസ്ത്രാലങ്കാരം-മഷർ ഹംസ. ചീഫ്‌ അസ്സോസിയേറ്റ്-റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ. പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്. സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്. വിതരണം-സെൻട്രൽ പിക്ചേർസ്‌. പോസ്റ്റർ-ഓൾഡ്മോങ്ക്‌സ്. മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ്-പപ്പെറ്റ് മീഡിയ.

"There was a time when I thought I could not dance, but now I have shown that I can"; Tovino Thomas

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News