10 ദിവസത്തിനുള്ളില്‍ 13 ഹൊറര്‍ സിനിമ കാണാന്‍ തയ്യാറാണോ? കൈനിറയെ പണം നേടാം

ഉയർന്ന ബജറ്റിലുള്ള ഹൊറർ ചിത്രങ്ങൾ ചെറിയ ബജറ്റിലുള്ള ചിത്രങ്ങളേക്കാൾ ആളുകളെ പേടിപ്പിക്കുന്നുണ്ടോ എന്നറിയാനാണ് കമ്പനിയുടെ ശ്രമം

Update: 2021-09-14 06:29 GMT
Advertising

10 ദിവസം കൊണ്ട്​ 13 ഹൊറർ സിനിമകൾ കണ്ടുതീർക്കാന്‍ തയ്യാറാണെങ്കില്‍ 1300 ഡോളര്‍ (ഏകദേശം 95000 രൂപ) നേടാം. ഫിനാൻസ്​ ബസ്​ എന്ന സ്​ഥാപനമാണ് ഈ ഓഫര്‍ മുന്നോട്ടുവെച്ചത്. ചിത്രത്തിന്‍റെ ബജറ്റ് പ്രേക്ഷകരിൽ സ്വാധീനം ചെലു​ത്തുന്നുണ്ടോ എന്ന്​ പഠിക്കാനാണ് കമ്പനിയുടെ ശ്രമം.

ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച്​ ഏറ്റവും പേടിപ്പെടുത്തുന്ന 13 ചിത്രങ്ങളാണ് കാണേണ്ടത്. സിനിമ കാണുമ്പോള്‍ വ്യക്തിയുടെ ഹൃദയമിടിപ്പ്​ ഫിറ്റ്​ബിറ്റ്​ എന്ന ഉപകരണം ഉപയോഗിച്ച്​ അളക്കും. ഉയർന്ന ബജറ്റിലുള്ള ഹൊറർ ചിത്രങ്ങൾ ചെറിയ ബജറ്റിലുള്ള ചിത്രങ്ങളേക്കാൾ ആളുകളെ പേടിപ്പിക്കുന്നുണ്ടോ എന്നറിയാനാണ് കമ്പനിയുടെ ശ്രമം.

ഒക്ടോബര്‍ 9 മുതല്‍ 18 വരെയാണ് സിനിമകള്‍ കാണേണ്ടത്. സിനിമകള്‍ ശേഖരിക്കാന്‍ 50 ഡോളര്‍ വേറെ നല്‍കും. സോ, അമിറ്റിവില്ലെ ഹൊറർ, എ ക്വയറ്റ്​ പ്ലേസ്​, എ ക്വയറ്റ്​ പ്ലേസ്-2, കാൻഡിമാൻ, ഇൻസിഡ്യസ്​, ദ ബ്ലെര്‍ വിച്ച്​ പ്രൊജക്​ട്,​ സിനിസ്റ്റർ, ഗെറ്റ്​ ഔട്ട്​, ദ പർജ്​, ഹാലോവീൻ (2018), പാരാനോർമൽ ആക്​ടിവിറ്റി, അനബല്ലെ എന്നീ സിനിമകളാണ് കാണേണ്ടത്.

സെപ്തംബര്‍ 16 വരെ അപേക്ഷിക്കാമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിൽ താമസിക്കുന്ന 18 വയസിന്​ മുകളിൽ പ്രായമുള്ളവര്‍ക്ക്​ മാത്രമാണ്​ അവസരം. ഒക്​ടോബർ ഒന്നിനാണ്​ സിനിമ കാണാന്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിക്കുക

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News