'ന്റെ പൊന്നു സാറേ പോകാം, സ്‌കൂളിലിപ്പോ പിള്ളേര് വരും'; തൊണ്ടിമുതലിലെ ഡിലീറ്റഡ് രംഗങ്ങൾ

ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രം 2017ലാണ് റിലീസിനെത്തുന്നത്

Update: 2021-06-30 11:22 GMT
Editor : abs | By : Web Desk

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ ഡിലീറ്റഡ് സീനുകൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഷണക്കേസിൽ പിടികൂടിയ നായകൻ ഫഹദ് ഫാസിൽ പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്നതിന്റെയും തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന്റെയും രംഗങ്ങൾ വീഡിയോയിലുണ്ട്.

'ന്റെ പൊന്നു സാറേ പോകാം, സ്‌കൂളിലിപ്പോ പിള്ളേര് വരും' എന്ന് പറയുന്ന ഫഹദിനോട് അടങ്ങിയിരിക്കെടാ എന്നു പറഞ്ഞ് ചൂടാകുന്ന അലൻസിയറിന്റെ രംഗത്തോടെയാണ് സീനുകൾ ആരംഭിക്കുന്നത്. കള്ളനെ കുറിച്ചുള്ള അങ്ങാടിയിലെ സംഭാഷണവും സ്‌കൂളിൽ കുട്ടികളുടെ കഥ പറച്ചിലും വീഡിയോയിലുണ്ട്. സുരാജ് വെഞ്ഞാറമ്മൂട് നിമഷ സജയന് മാല വാങ്ങിനൽകുന്ന രംഗവുമുണ്ട്. 

Advertising
Advertising

Full View

ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രം 2017ലാണ് റിലീസിനെത്തുന്നത്. സജീവ് പാഴൂർ ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. നിമിഷ സജയൻ നായികയായ സിനിമയിൽ അലൻസിയർ, സിബി തോമസ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News