'തൊപ്പി' ഇനി ബിഗ് സ്ക്രീനിലേക്ക്; പുതിയ സിനിമ വിജയ് ബാബുവിനൊപ്പം

6.35 ലക്ഷം ആളുകള്‍ പിന്തുടരുന്ന യൂട്യൂബ് ചാനൽ ഉടമയായ 'തൊപ്പി' ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്

Update: 2023-06-09 12:37 GMT

സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച 'തൊപ്പി' എന്ന നിഹാദ് സിനിമയിലേക്ക്. വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ 'തൊപ്പി' അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. 'തൊപ്പി' തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത്. ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ലോക്കോ'യിലൂടെയാണ് 'തൊപ്പി' പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം വെളിപ്പെടുത്തിയത്.

6.35 ലക്ഷം ആളുകള്‍ പിന്തുടരുന്ന യൂട്യൂബ് ചാനൽ ഉടമയായ 'തൊപ്പി' ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയായ 'തൊപ്പി' ചെറുപ്പം മുതലേ ഗെയിമിങില്‍ തല്‍പ്പരനാണ്. ഇന്‍സ്റ്റാഗ്രാം റീല്‍സാണ് തൊപ്പിക്ക് കൂടുതല്‍ ആരാധകരെ നേടികൊടുത്തത്. ലോക്കോ ലൈവിലെ രംഗങ്ങളാണ് ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ ഹിറ്റടിപ്പിച്ചത്.

Advertising
Advertising

സ്വതസിദ്ധമായ കണ്ണൂര്‍ ശൈലിയിലൂടെയുള്ള മറുപടികളും പ്രതികരണങ്ങളും തൊപ്പിക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആരാധകരെ നേടി കൊടുത്തിരുന്നു. കൂട്ടുകാരന്‍റെ ആത്മഹത്യക്ക് ശേഷം അഞ്ചുവര്‍ഷമായി വീടിന് പുറത്തിറങ്ങിയിട്ടില്ലെന്ന് പറഞ്ഞ 'തൊപ്പി' ഓണ്‍ലൈന്‍ വഴിയുള്ള സൗഹൃദങ്ങളും സംസാരങ്ങളും മാത്രമേ തനിക്ക് വഴങ്ങൂവെന്ന് വെളിപ്പെടുത്തിയിരുന്നു. 'mrz thoppi' എന്ന പേര് ഗെയിമിങ് കളിക്കാന്‍ തുടങ്ങിയ ആദ്യകാലത്ത് നല്‍കിയ പേരാണെന്നും പിന്നീട് ഇത് എല്ലായിടത്തും ഉപയോഗിക്കുകയായിരുന്നെന്നും പറയുന്നു. അതെ സമയം അമേരിക്കന്‍ യൂ ട്യൂബറായ 'ഐ ഷോ സ്പീഡറുടെ' അനുകരണമാണ് തൊപ്പി നടത്തുന്നതെന്നും വിമര്‍ശനമുണ്ട്. തൊപ്പിയുടെ പ്രതികരണങ്ങളിലെ സഭ്യതയില്ലായ്മയും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മങ്കി പെൻ, അങ്കമാലി ഡയറീസ്, ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി, ജൂൺ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്‍റെ പതിനെട്ടാമത്തെ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന 'വാലാട്ടി' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. 'പെന്‍ഡുലം' ആണ് വിജയ് ബാബു അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News