ടൊവിനോയുടെ 'വരവ്'; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം

രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ സംവിധായകന്‍

Update: 2021-04-25 13:42 GMT

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം. കഴിഞ്ഞ ദിവസം മോഹൻ ലാലാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന വരവിന്‍റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് പതിയറ എന്റർടെയിൻമെന്‍റ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ പ്രദീപ്‌ കുമാർ പതിയറയാണ്.

രാകേഷ് മണ്ടോടിയോടൊപ്പം പുതുമുഖം സരേഷ് മലയൻകണ്ടി, പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവർ ചേർന്നാണ് വരവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഈ വർഷം അവസാനത്തോടെ ആവും ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക.

പി.എം സതീഷാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ. ക്രീയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, തെലുഗ്, തമിഴ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന സംഗീത സംവിധായകൻ ഗുണ ബാലസുബ്രമണ്യനാണ് വരവിന്‍റെ സംഗീത സംവിധാനം. 


Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News