ഡോ. ബിജുവിന്‍റെ സംവിധാനത്തില്‍ ടോവിനോ തോമസ് ചിത്രം; 'അദൃശ്യ ജാലകങ്ങള്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുന്ന ചിത്രമായിരിക്കും 'അദൃശ്യ ജാലകങ്ങൾ'

Update: 2022-05-31 12:22 GMT
Editor : ijas

'ദ പോര്‍ട്രൈറ്റ്സ്' സിനിമക്ക് ശേഷം ഡോ ബിജു സംവിധാനം ചെയ്യുന്ന 'അദൃശ്യ ജാലകങ്ങൾ' എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന സിനിമക്ക് ശേഷം ടോവിനോ തോമസും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം എല്ലാനർ ഫിലിംസിന്‍റെ ബാനറിൽ രാധിക ലാവു ആണ് ചിത്രം നിർമ്മിക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, മൈത്രി മൂവീ മേക്കേഴ്‌സ് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. ഇന്ദ്രൻസ്‍ സിനിമയിൽ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്.

യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുന്ന ചിത്രമായിരിക്കും 'അദൃശ്യ ജാലകങ്ങൾ'. സ്നേഹം, സമാധാനം, നീതി, ബന്ധങ്ങൾ എന്നിവയ്ക്കുവേണ്ടിയുള്ള സമൂഹത്തിന്‍റെ പോരാട്ടത്തെ കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

Advertising
Advertising
Full View

വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട്' ആണ് ടോവിനോയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂണ്‍ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. 'തല്ലുമാല', 'വാശി' എന്നീ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 'വാശി' ജൂണ്‍ 17ന് തിയറ്ററുകളിലെത്തും.

'തുറമുഖ'മാണ് നിമിഷ സജയന്‍റേതായി തിയറ്ററുകളിലെത്തുന്ന അടുത്ത ചിത്രം. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ജൂണ്‍ പത്തിന് തുറമുഖം തിയറ്ററുകളിലെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News