'നീ ഈ കേസ് ജയിക്കുന്നത് എനിക്കൊന്ന് കാണണം': വാശിയോടെ ടൊവിനോയും കീര്‍ത്തിയും

കോടതി മുറിയിലെ രംഗമാണ് ടീസറിലുള്ളത്.

Update: 2022-05-28 16:04 GMT
Advertising

ടൊവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വാശിയുടെ ടീസര്‍ പുറത്തിറങ്ങി. കോടതി മുറിയിലെ രംഗമാണ് ടീസറിലുള്ളത്. നവാഗതനായ വിഷ്ണു ജി രാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ രചനയും സംവിധായകന്‍ തന്നെയാണ്.

അഡ്വ. എബിന്‍ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. അഡ്വ. മാധവി എന്നാണ് കീര്‍ത്തിയുടെ കഥാപാത്രത്തിന്‍റെ പേര്. ജി സുരേഷ് കുമാറാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. 

കൈലാസ് മേനോനാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ എഴുതിയത്. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. മഹേഷ് നാരായണനാണ് ചിത്രസംയോജനം. ജൂണ്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News