'ക്യാപ്റ്റൻ കൂളിനൊപ്പം'; ധോണിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

പ്രൊഫസർ അബ്ദുൾ ഗഫാറിൻറെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്

Update: 2023-01-10 05:21 GMT
Editor : ലിസി. പി | By : Web Desk

 MS Dhoni,Tovino Thomas 

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്. ധോണിയുമൊത്ത് സമയം ചെലവഴിച്ച അനുഭവത്തോടൊപ്പമാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്..

'ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. ഓൺസ്‌ക്രീനിൽ നമ്മൾ കണ്ട അതേ വ്യക്തി. ശാന്തനും സ്വതസിദ്ധമായ കഴിവും ചേർന്ന വ്യക്ത്വത്വം. അദ്ദേഹവുമായി ഒരുപാട് സംസാരിക്കാൻ സാധിച്ചു. പലമഹത്തായ ചിന്തകളും അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എല്ലാവർക്കും ധോണി ഒരു നല്ല മാതൃകയാണ്. അദ്ദേഹത്തിന്റെ ഇനിയുള്ള യാത്രകൾ കൂടുതൽ ശോഭനമാകട്ടെ....' ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Advertising
Advertising
Full View

ധോണിയുടെ ആത്മസുഹൃത്ത് ഡോ. ഷാജിർ ഗഫാറിൻറെ പിതാവായ പ്രൊഫസർ അബ്ദുൾ ഗഫാറിൻറെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News