ടോവിനോ തോമസിന്‍റെ 'വാശി' പൂര്‍ത്തിയായി

അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായിട്ടാണ് നായികയാവുന്നത്

Update: 2022-01-20 10:35 GMT
Editor : ijas

ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവര്‍ ഒന്നിക്കുന്ന 'വാശി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന 'വാശി' നിര്‍മിക്കുന്നത് രേവതി കലാമന്ദിര്‍ ആണ്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായിട്ടാണ് നായികയാവുന്നത്. അനു മോഹന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്‍റെ എഡിറ്റിംഗ് മഹേഷ് നാരായണൻ ആണ്.

വരികള്‍- വിനായക് ശശികുമാര്‍. സംഗീത സംവിധാനം-കൈലാസ് മേനോൻ. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ ആണ് സഹനിർമാണം. ഛായാഗ്രാഹണം-റോബി വർഗ്ഗീസ് രാജ്.

രജനികാന്ത് നായകനായ അണ്ണാത്തെയാണ് കീർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് ടോവിനോയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News