'ശ്വാസം ബാക്കിയുണ്ടായിരുന്നു... അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു'; ഷീസൻ ഖാനെതിരെ തുനിഷയുടെ അമ്മ

'5 മിനിറ്റിനുള്ളിൽ എത്താവുന്ന ആശുപത്രികളുണ്ടായിരുന്നു. എന്നിട്ടും എന്തിനാണ് ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്..'

Update: 2023-01-10 04:53 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ:  നടി തുനിഷ ശർമ്മയുടെ മരണത്തിൽ മുൻ കാമുകനും നടനുമായ ഷീസാൻ ഖാനെതിരെ ആരോപണവുമായി അമ്മ. തുനിഷയെ അവശനിലയില്‍ കണ്ടെത്തുമ്പോൾ ശ്വാസമുണ്ടായിരുന്നെന്നും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും തുഷിയുടെ അമ്മ വനിത ശര്‍മ  പറഞ്ഞു. തുനിഷയുടെ ഷൂട്ടിങ് സെറ്റിനടത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ഷീസാൻ ഖാൻ ദൂരെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്നും അവർ ആരോപിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

' അവളുടേത് ആത്മഹത്യയോ കൊലപാതകമോ ആകാം. എന്നാൽ ഷീസാൻ അവളെ ദൂരെയുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയത് കൊണ്ടാണ് ഇത് പറയുന്നത്. സെറ്റിൽ നിന്ന് 5 മിനിറ്റിനുള്ളിൽ എത്താവുന്ന ആശുപത്രികളുണ്ടായിരുന്നു. എന്നിട്ടും എന്തിനാണ് ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവൾക്ക് ആ സമയത്തൊക്കെ ശ്വാസമുണ്ടായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു'. തുനിഷയുടെ അമ്മ വനിത എഎൻഐയോട് പറഞ്ഞു.

ഡിസംബർ 24-നാണ് 'അലി ബാബ: ദാസ്താൻ-ഇ-കാബൂൾ എന്ന ഷോയുടെ സെറ്റിൽ തുനിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ പരാതിയെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റം നടനായ ഷീസാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എന്നാൽ തുനിഷയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് വനിതയാണെന്നും ഇക്കാര്യത്തിൽ മകളുമായി തെറ്റിപ്പിരിഞ്ഞെന്നും ഷീസാന്റെ കുടുംബംആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം വനിത നിഷേധിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News