സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞോ? ആ വൈറല്‍ വിവാഹ ഫോട്ടോയുടെ സത്യമിതാണ്

പ്രണയത്തിന് നിറമില്ലെന്നും സായ് യഥാര്‍ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതുമെന്നുമായിരുന്നു ചിത്രം പങ്കുവച്ചയാള്‍ കുറിച്ചത്

Update: 2023-09-20 07:40 GMT

സായ് പല്ലവിയും രാജ്‍കുമാര്‍ പെരിയസാമിയും

ചെന്നൈ: സ്വഭാവിക അഭിനയം കൊണ്ടും നൃത്ത മികവ് കൊണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സായ് പല്ലവി. പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നില്‍ക്കുന്ന നടിയുടെ ഫോട്ടോ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താരത്തിന്‍റെ വിവാഹം കഴിഞ്ഞുവെന്ന രീതിയിലാണ് ഈ ചിത്രം പ്രചരിച്ചത്.

പ്രണയത്തിന് നിറമില്ലെന്നും സായ് യഥാര്‍ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതുമെന്നുമായിരുന്നു ചിത്രം പങ്കുവച്ചയാള്‍ കുറിച്ചത്. എന്നാല്‍ ചിത്രത്തിനു പിന്നിലെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ്. നടന്‍ ശിവകാര്‍ത്തികേയന്‍റെ 21ാമത്തെ ചിത്രത്തിന്‍റെ പൂജാചടങ്ങിനിടെ എടുത്ത ചിത്രമാണ് വിവാഹചിത്രമെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിന്‍റെ സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമിയാണ് സായിക്കൊപ്പമുള്ളത്. ഇതില്‍ മറ്റുള്ളവരെ വെട്ടിമാറ്റിയാണ് ചിത്രം പ്രചരിപ്പിച്ചത്. പൂജക്കിടെ ഹാരം അണിയുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ പതിവാണ്.

Advertising
Advertising

നാഗ ചൈതന്യക്കൊപ്പം അഭിനയിക്കുന്ന NC23’ ആണ് സായിയുടെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. ലവ് സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നാഗ ചൈതന്യയും സായിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ കീര്‍ത്തി സുരേഷിനെയായിരുന്നു നായികയായി ആദ്യം നിശ്ചയിച്ചിരുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News