ചരിത്രം കുറിച്ച് വിനീത് ശ്രീനിവാസൻ; 50 കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി 'വർഷങ്ങൾക്കു ശേഷം'

ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്

Update: 2024-04-18 07:29 GMT
Editor : Lissy P | By : Web Desk

സിനിമക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും  ഒത്തുചേർന്ന  വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്കു ശേഷം' 50 കോടി ക്ലബില്‍ ഇടം നേടി. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും  നായകന്മാരായി എത്തിയ ചിത്രത്തിൽ നിതിൻ മോളിയെന്ന സ്റ്റൈലിഷ് കഥാപാത്രവുമായി എത്തി കൈയ്യടികൾ നേടിയത് കൂടുതലും നിവിൻ പോളിയാണ്.

 'ഹൃദയ'ത്തിന് ശേഷം വിനീത് ശ്രീനിവാസൻ - വിശാഖ് സുബ്രഹ്മണ്യം കൂട്ടുകെട്ടിൽ 50 കോടി നേടുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'വർഷങ്ങൾക്കു ശേഷം'. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ  വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച 'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റെക്കോർഡ് തുകക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിൻ്റെ മാർക്കറ്റിംഗ് പാർട്ണർ.

Advertising
Advertising

അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - വിശ്വജിത്ത്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, വരികൾ - ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി - വിപിൻ നായർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്സ് - കട്‌സില്ല Inc., ഓഡിയോ പാർട്ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ - ഫാഴ്‌സ് ഫിലിം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News