വിഷ്‌ണുവും ബിബിനും ചേർന്നൊരുക്കുന്ന 'വെടിക്കെട്ട്'; ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ

തിരക്കഥാകൃത്തുക്കളായ ബിപിനും വിഷ്‌ണുവും ആദ്യമായി സംവിധാന മേഖലയിലേക്ക് ചുവടുവെക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി വെടിക്കെട്ടിനുണ്ട്.

Update: 2022-09-25 05:52 GMT
Editor : banuisahak | By : Web Desk

അമർ അക്ബർ അന്തോണി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ഹിറ്റ് സിനിമകൾ സമ്മാനിച്ച വിഷ്‌ണു ഉണ്ണികൃഷ്‌ണൻ- ബിബിൻ ജോർജ് കോമ്പോ വീണ്ടും. ഇരുവരും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം 'വെടിക്കെട്ടിന്റെ' ടീസർ ജനശ്രദ്ധ നേടുന്നു. ചിത്രമൊരു മാസ് എന്റർടൈനർ ആകുമെന്നാണ് ടീസർ നൽകുന്ന സൂചന.

ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്ന് ടീസർ പുറത്തുവിട്ടു. നാന്..പൃഥ്വിരാജ്..അനൂപ് മേനോന്..ഉണ്ണി മുകുന്ദന് എന്ന തലക്കെട്ടോടെ പുറത്തുവിട്ട ടീസർ റിലീസിംഗ് പോസ്റ്റർ നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പിന്നാലെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertising
Advertising

ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായാണ് വിഷ്‌ണുവും ബിപിനും ചിത്രത്തിലെത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ പ്രതീക്ഷകൾ വാനോളമാണെന്ന് പ്രേക്ഷകർ പറയുന്നു. തിരക്കഥാകൃത്തുക്കളായ ബിപിനും വിഷ്‌ണുവും ആദ്യമായി സംവിധാന മേഖലയിലേക്ക് ചുവടുവെക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി വെടിക്കെട്ടിനുണ്ട്.

75 ദിവസത്തെ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ മാസമാണ് വെടിക്കെട്ടിന്റെ ഷൂട്ടിങ് അവസാനിച്ചത്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും സഹനിർമാണം നിർവഹിക്കുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിപിൻ ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖങ്ങളാണ് വേഷമിടുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് നായിക. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോണ്‍കുട്ടിയാണ്. കലാസംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News