വെള്ളിത്തിരയിലേക്ക് ശൈലജ ടീച്ചറും സുനില്‍ കുമാറും; മനീഷ് കുറുപ്പിന്‍റെ വെള്ളരിക്കാപ്പട്ടണം റിലീസിനൊരുങ്ങുന്നു

മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കുറുപ്പാണ് ചിത്രത്തിന്‍റെ നിർമ്മാണം

Update: 2022-01-20 01:54 GMT

മനീഷ് കുറുപ്പ് ഒരുക്കിയ വെള്ളരിക്കാപ്പട്ടണം റിലീസിനൊരുങ്ങുന്നു. സമൂഹത്തില്‍നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ ചിത്രം ചൂണ്ടിക്കാട്ടുകയാണ്. ഏതു സാഹചര്യങ്ങളെയും ഇച്ഛാശക്തിയും പ്രയത്നവും കൊണ്ട് അതിജീവിക്കാമെന്നാണ് വെള്ളരിക്കാപ്പട്ടണം പ്രേക്ഷകരോട് പറയുന്നത്. മുന്‍മന്ത്രിമാരായ കെ.കെ ശൈലജയും വി.എസ് സുനില്‍കുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നതും വെള്ളരിക്കാപ്പട്ടണത്തിന്‍റെ പുതുമയാണ്. സെന്‍സറിംഗ് പൂര്‍ത്തിയാക്കി 'യു' സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Advertising
Advertising

മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കുറുപ്പാണ് ചിത്രത്തിന്‍റെ നിർമ്മാണം. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും വെള്ളരിക്കാപ്പട്ടണത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും സംവിധായകന്‍ മനീഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. ജീവിത സാഹചര്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് മോട്ടിവേഷണൽ ചിത്രമാണ്. പ്രണയവും, കുടുംബ ജീവിതത്തിന്‍റെ ആത്മബന്ധങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞു.



അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് . ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാര്‍,മനീഷ് കുറുപ്പ്, സംവിധാനസഹായികള്‍-വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ് - മഹാദേവന്‍, സി ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്-ബാലു പരമേശ്വര്‍, പി.ആര്‍.ഒ - പി. ആര്‍ സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സെക്കന്‍റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍-ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം-ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News