അന്ന് കയ്യിലുണ്ടായിരുന്നത് 1000 രൂപയും കാലില്‍ വള്ളിച്ചെരിപ്പും; 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഡിസ്നി‍ലാന്‍ഡ് സന്ദര്‍ശിച്ച് വിഘ്നേഷ്, ഒപ്പം നയന്‍താരയും

12 വര്‍ഷം മുന്‍പ് പോടാ പോടി ചിത്രത്തിന്‍റെ ഷൂട്ടിംഗിന് വേണ്ടി അനുവാദം ചോദിച്ചാണ് ഇവിടെയെത്തിയത്

Update: 2024-06-01 07:53 GMT

ഹോങ്കോങ്ങ്: നടി നയൻതാരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഹോങ്കോങ്ങിൽ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ്. ഇരട്ടക്കുട്ടികളായ ഉലകവും ഉയിരും ദമ്പതികള്‍ക്കൊപ്പമുണ്ട്. ഹോങ്കോങ്ങ് യാത്രയുടെ മൂന്നാം ദിവസം ഡിസ്നിലാന്‍ഡിലേക്കാണ് നയന്‍സും കുടുംബവും പോയത്. ഡിസ്നി‍ലാന്‍ഡിലെത്തിയ വിഘ്നേഷ് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടം സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ പങ്കുവയ്ക്കുകയാണ്.

''12 വര്‍ഷം മുന്‍പ് പോടാ പോടി ചിത്രത്തിന്‍റെ ഷൂട്ടിംഗിന് വേണ്ടി അനുവാദം ചോദിച്ചാണ് ഇവിടെയെത്തിയത്. അന്ന് കയ്യിലുണ്ടായിരുന്നത് 1000 രൂപയും കാലില്‍ വള്ളിച്ചെരിപ്പുമായിരുന്നു. ഇന്നെന്‍റെ പ്രിയപ്പെട്ട കുടുംബത്തിനൊപ്പം വീണ്ടുമെത്താന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. ജീവിതം മനോഹരമാണ്, ദൈവം കാരുണ്യവാനാണ്'' വിഘ്നേഷ് കുറിച്ചു. ഒപ്പം ഹോങ്കോങ്ങ് യാത്രയുടെ ചിത്രങ്ങളും താരദമ്പതികള്‍ പങ്കുവച്ചിട്ടുണ്ട്.

Advertising
Advertising

2022ലാണ് വിഘ്നേഷും നയനും വിവാഹിതരാകുന്നത്. ആ വര്‍ഷം തന്നെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചത്. അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് നയന്‍താരയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടെസ്റ്റ്,മണ്ണങ്ങാട്ടി സിന്‍സ് 1960 എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍, ഡിയര്‍ സ്റ്റുഡന്‍സ് എന്ന മലയാള ചിത്രവും താരത്തിന്‍റേതായി പുറത്തിറങ്ങാനുണ്ട്. പ്രദീപ് രംഗനാഥനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍' ആണ് വിഘ്നേഷിന്‍റെ പുതിയ ചിത്രം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News