തങ്കലാന്‍ ചിത്രീകരണത്തിനിടെ അപകടം: വിക്രത്തിന്‍റെ വാരിയെല്ലിന് പരിക്ക്

സിനിമാ ചിത്രീകരണത്തില്‍ നിന്ന് വിക്രത്തിന് വിട്ടുനില്‍ക്കേണ്ടിവരും

Update: 2023-05-04 03:56 GMT

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ വിക്രത്തിന് പരിക്ക്. വാരിയെല്ലിനാണ് പരിക്കറ്റത്. ആക്‌ഷൻ രംഗങ്ങൾ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം.

സിനിമാ ചിത്രീകരണത്തില്‍ നിന്ന് കുറച്ചുനാള്‍ വിക്രത്തിന് വിട്ടുനില്‍ക്കേണ്ടിവരും. ഇതോടെ തങ്കലാന്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അപകട വാര്‍ത്ത അറിഞ്ഞ് ആരാധകര്‍ ആശങ്കയിലായതോടെ വിക്രത്തിന്‍റെ മാനേജര്‍ വിശദീകരണവുമായി എത്തി.

"പൊന്നിയന്‍ സെല്‍വന്‍ 2ലെ പ്രകടനത്തിന് ആദിത്യകരികാലന് അഥവാ ചിയാന്‍ വിക്രമിന് ലഭിച്ച്‌ കൊണ്ടിരിക്കുന്ന നിറഞ്ഞ സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി. ഷൂട്ടിങ് റിഹേഴ്‌സലിനിടെ ചിയാന് പരുക്കേറ്റു. അദ്ദേഹത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. ഈ സാഹചര്യത്തില്‍ തങ്കലാന്‍ യൂണിറ്റില്‍ കുറച്ചുനാള്‍ അദ്ദേഹത്തിന് ചേരാന്‍ സാധിക്കില്ല. എല്ലാവരുടെയും സ്‌നേഹത്തിന് അദ്ദേഹം നന്ദി അറിയിക്കുന്നു. എത്രയും വേഗം കൂടുതല്‍ ഊര്‍ജസ്വലനായി തിരിച്ച്‌ വരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുന്നു".

Advertising
Advertising

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ പാ രഞ്ജിത്ത് ഒരുക്കുന്ന പിര്യോഡിക്കല്‍ ആക്ഷന്‍ മൂവിയാണ് തങ്കലാന്‍. പാ രഞ്ജിത്ത് തന്നെയാണ് തിരക്കഥ എഴുതിയത്. സിനിമയ്ക്കായി തടി കുറച്ച് വിക്രം രൂപത്തില്‍ മാറ്റം വരുത്തിയിരുന്നു. പാര്‍വതി തിരുവോത്തും മളവിക മോഹനുമാണ് ചിത്രത്തിലെ നായികമാര്‍. 



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News