അത് ഞാനല്ല, ഷെബിന്‍ ബെന്‍സണാണ്; ഭീഷ്മപര്‍വ്വം പോസ്റ്റര്‍ കണ്ടു കണ്‍ഫ്യൂഷനടിച്ചവരോട് വിനീത് ശ്രീനിവാസന്‍

എന്നാല്‍ മഞ്ഞ ടീ ഷര്‍ട്ടുമിട്ട് ചിരിയോടെ ബൈക്കിലിരിക്കുന്ന ഷെബിനെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് ഒരു സംശയം ഇത് വിനീത് ശ്രീനിവാസനല്ലേ എന്ന്

Update: 2022-01-04 07:56 GMT
Editor : Jaisy Thomas | By : Web Desk

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മ പര്‍വ്വത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഷെബിന്‍ ബെന്‍സണിന്‍റെയാണ് അടുത്തിടെ പുറത്തുവിട്ടത്. ചിത്രത്തില്‍ ഏബിള്‍ എന്ന കഥാപാത്രത്തെയാണ് ഷെബിന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മഞ്ഞ ടീ ഷര്‍ട്ടുമിട്ട് ചിരിയോടെ ബൈക്കിലിരിക്കുന്ന ഷെബിനെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് ഒരു സംശയം ഇത് വിനീത് ശ്രീനിവാസനല്ലേ എന്ന്. ഒറ്റനോട്ടത്തില്‍ ആരുമൊന്നു സംശയിച്ചുപോകും. ട്രോളുകളും സംശയങ്ങളും കൂടിയപ്പോള്‍ വിനീത് തന്നെ മറുപടിയുമായി രംഗത്തെത്തി.

Advertising
Advertising

'സത്യമായിട്ടും ഇത് ഞാനല്ല ! ഇത് ഷെബിൻ ബെൻസൺ. അമൽ ഏട്ടന് എല്ലാ ആശംസകളും'–ഷെബിൻ ബെൻസന്‍റെ ക്യാരക്ടർ പോസ്റ്റര്‍ പങ്കുവച്ച് വിനീത് കുറിച്ചു. ഇത് വിനീത് ശ്രീനിവാസനല്ലേ, ഞാൻ വിചാരിച്ചു വിനിത് ശ്രീനിവാസൻ... ആണെന്ന്,അപ്പോ ഇത് വിനീത് ശ്രീനിവാസനല്ലേ? എന്നിങ്ങനെയായിരുന്നു കമന്‍റുകള്‍. ഒപ്പം ട്രോളുകളും കമന്‍റുകളായി നിറഞ്ഞു. സംഗതി കൈവിട്ടപ്പോഴാണ് വിനീത് വിശദീകരണവുമായി രംഗത്തെത്തിയത്.

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. മൈക്കിള്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, നെടുമുടി വേണു, ജിനു ജോസഫ്, ദിലീഷ് പോത്തന്‍, സൌബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, സുദേവ് നായര്‍,ലെന, നദിയ മൊയ്തു, സ്രിന്‍ഡ, വീണ നന്ദകുമാര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. അമലും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് നിര്‍മാണം. ആനന്ദ സി.ചന്ദ്രനാണ് ക്യാമറ. ഫെബ്രുവരി 24നാണ് റിലീസ്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News