രാക്ഷസനു ശേഷം വീണ്ടും ത്രില്ലറുമായി വിഷ്ണു വിശാല്‍; 'എഫ്.ഐ.ആറി'ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി

ഇര്‍ഫാന്‍ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്‍ണു വിശാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്

Update: 2022-02-04 02:38 GMT

രാക്ഷസൻ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് ശേഷം വിഷ്‍ണു വിശാലിനെ നായകനാക്കി മനു ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എഫ്.ഐ.ആറി'ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്‍ണു വിശാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

റെയ്‍സ വില്‍സണ്‍, റെബ മോണിക്ക ജോണ്‍, ഗൗതം വസുദേവ് മേനോന്‍, മാല പാര്‍വതി എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു. ഗൗതം മേനോന്‍റെ അസിസ്റ്റന്‍റ് കൂടിയായിരുന്ന മനു ആനന്ദിന്‍റെ സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക. ഛായാഗ്രഹണം അരുള്‍ വിന്‍സെന്‍റ്. കലാസംവിധാനം ഇന്ദുലാല്‍ കവീട്, വസ്ത്രാലങ്കാരം പൂര്‍ത്തി പ്രവീണ്‍, സംഗീതം അശ്വത്ഥ്, എഡിറ്റിംഗ് പ്രസന്ന ജി കെ, അഡീഷണല്‍ സ്ക്രീന്‍പ്ലേ ദിവ്യാങ്ക ആനന്ദ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ സീഡ് സ്റ്റുഡിയോസ് (സുരെന്‍ ജി, എസ് അഴകിയകോതന്‍), ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അനിത മഹേന്ദ്രന്‍, വിവി സ്റ്റുഡിയോസിന്‍റെ ബാനറില്‍ ശുഭ്ര, ആര്യന്‍ രമേശ്, വിഷ്‍ണു വിശാല്‍ എന്നിവരാണ് നിര്‍മ്മാണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News