ഹൃദയാഘാതം; തമിഴ് നടന്‍ വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൂന്ന് തവണ തമിഴ്നാട് സർക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും വിവേക് കരസ്ഥമാക്കിയിട്ടുണ്ട്

Update: 2021-04-17 01:15 GMT
Editor : Roshin | By : Web Desk
Advertising

പ്രശസ്ത തമിഴ് സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിലാണ് താരം. ഇന്ന് രാവിലെയാണ് വിവേകിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം കൊവിഡ് 19 വാക്സിൻ എടുത്ത വിവേക് എല്ലാവരും വാക്സിൻ എടുക്കേണ്ട ആവശ്യകതയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു.

അസ്വസ്ഥത തോന്നിയ ഉടൻ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരം ഹൃദയസ്തംഭനത്തെ അതിജീവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അരൻമനൈ 3, ഇളമൈ ഇതോ ഇതോ, ലെജന്‍റ് ശരവണ നായകനാകുന്ന ചിത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

തമിഴ് ഹാസ്യ താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്ന്യൻ തുടങ്ങി നൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും വിവേക് കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News