'മാനസികനില തെറ്റുന്നത് പോലെ തോന്നി, ചിത്രീകരണം നിര്‍ത്തിവെച്ചു'; സിനിമാ അനുഭവം പങ്കുവെച്ച് മനോജ് ബാജ്പേയ്

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു

Update: 2022-10-29 12:38 GMT
Editor : ijas

പുതിയ ചിത്രം 'ഗലി ഗുലേയാനില്‍' അഭിനയിച്ചപ്പോള്‍ നേരിട്ട മാനസിക വെല്ലുവിളികള്‍ തുറന്നുപറഞ്ഞ് നടന്‍ മനോജ് ബാജ്പേയ്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഗലി ഗുലേയാനിലെ വേഷത്തിന് തയ്യാറെടുക്കുമ്പോള്‍ മാനസികനില നഷ്ടപ്പെടുന്നതിന്‍റെ വക്കിലായിരുന്നുവെന്നും ഒരു ഘട്ടത്തില്‍ ചിത്രീകരണം തന്നെ നിര്‍ത്തിവെക്കേണ്ടി വന്നതായും മനോജ് പറഞ്ഞു. ഇതുവരെയുള്ള സിനിമാ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഗലി ഗുലേയാനില്‍ അവതരിപ്പിച്ചതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

'ചിത്രം ചെയ്യുമ്പോൾ മാനസികനില തെറ്റുന്നത് പോലെ തോന്നി. അതിനാൽ കുറച്ച് സമയം ചിത്രീകരണം നിർത്തി വെക്കേണ്ടി വന്നു. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ റോളുകളിൽ ഒന്നാണിത്. ഗലി ഗുലേയാൻ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്; മനോജ് ബാജ്പേയ് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് കുറിച്ചു. നിരവധി ദേശീയ-അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. രാജ്യത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിനിമ നല്‍കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അതിന് വലിയ പരിശ്രമം തന്നെ വേണ്ടിവന്നതായും താരം പറഞ്ഞു.

സൈക്കോളജിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഗലി ഗുലേയാൻ. ബുസാന്‍, ചിക്കാഗോ, ക്ലവ്ലാന്‍റ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ചിത്രം നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News