അത് വിവാഹമോചനമല്ല, കുടുംബ പ്രശ്നങ്ങള്‍ മാത്രം; ധനുഷ്-ഐശ്വര്യ വേര്‍പിരിയലിനെക്കുറിച്ച് പിതാവ്

അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണെന്നും കസ്തൂരിരാജ പറയുന്നു

Update: 2022-01-20 05:46 GMT

സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു പ്രശസ്ത നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരുടെയും പിരിയല്‍. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പിന്നീട് ധനുഷിന്‍റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്ന് പറയുകയാണ് ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ. ഡൈയിലി തന്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ പരാമര്‍ശം. അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണെന്നും കസ്തൂരിരാജ പറയുന്നു.

Advertising
Advertising

''ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്.'' കസ്തൂരിരാജ പറഞ്ഞു.

2004ലാണ് ധനുഷും രജനീകാന്തിന്‍റെ മകള്‍ കൂടിയായ ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹതിരാവുകയായിരുന്നു. തുടര്‍ന്ന് സിനിമാലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ്.

2020 വരെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് ധനുഷ് അര്‍ഹനായപ്പോള്‍ ഐശ്വര്യ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു.മൂന്ന് മാസം മുന്‍പ് ദേശീയപുരസ്കാര വിതരണം നടന്നത്. അന്ന് രജനികാന്തിന് ദാദ സാഹെബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചിരുന്നു. 'ഇവര്‍ എന്റെ സ്വന്തം, ഇത് ചരിത്രം'.–രജനികാന്തും ധനുഷും പുരസ്‌കാരവുമായി നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ഐശ്വര്യ കുറിച്ചു. അഭിമാനത്തോടെ മകള്‍, അഭിമാനത്തോടെ ഭാര്യ എന്നിങ്ങനെയാണ് ഹാഷ്ടാഗ് നല്‍കിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News