'മരണശേഷം നീതികിട്ടിയിട്ട് എന്തുകാര്യം'; ചോദ്യമുന്നയിച്ച് ജുവൽ മേരി

പെൺമക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നതെന്നും ജുവൽ

Update: 2022-05-23 15:00 GMT
Editor : afsal137 | By : Web Desk
Advertising

മരിച്ചതിനു ശേഷം നീതികിട്ടിയിട്ട് എന്തുകാര്യം എന്നു ചോദിച്ച് അവതാരകയും നടിയുമായ ജുവൽ മേരി. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദ സന്ദേശം പുറത്തുവന്നതിനു പിന്നാലെയായിരുന്നു ചോദ്യമുന്നയിച്ച് നടി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. പെൺമക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നതെന്നും ഗാർഹിക പീഡനം സാധാരണ പ്രശ്‌നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും ജുവൽ വ്യക്തമാക്കി.

അതേസമയം, വിസ്മയ കേസിൽ പ്രതി കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെയാണ് കോടതി പ്രസ്താവിക്കുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സുപ്രധാന കേസിൽ വിധി പറഞ്ഞത്.

ജുവൽ മേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്‌നേഹിച്ചും വളർത്തി കൊണ്ട് വന്നത് ! ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോർമൽ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു ! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്‌കെയിൽ ആണ് നിയമത്തിൽ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace #

Full View



Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News