ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന്‍റെ അടിയേറ്റത് രണ്‍വീര്‍ സിംഗിന്; വീഡിയോ

സൈമ അവാര്‍ഡ്‌സ് 2022ന്‍റെ റെഡ് കാര്‍പറ്റില്‍ രണ്‍വീര്‍ എത്തിയപ്പോഴായിരുന്നു സംഭവം

Update: 2022-09-14 05:49 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: തിരക്ക് നിയന്ത്രിക്കുന്നതിനിടെ സെക്യൂരിറ്റിയുടെ അടിയേറ്റത് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്. ശനിയാഴ്ച ബെംഗളൂരുവില്‍ നടന്ന സൈമ അവാര്‍ഡുദാന ചടങ്ങിനിടെയാണ് സംഭവം. നടനെ കണ്ട് ഫോട്ടോയെടുക്കുന്നതിനായി ആരാധകര്‍ തിങ്ങിക്കൂടിയിരുന്നു. തിരക്കു നിയന്ത്രിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരന് അബദ്ധം സംഭവിച്ചത്.

സൈമ അവാര്‍ഡ്‌സ് 2022ന്‍റെ റെഡ് കാര്‍പറ്റില്‍ രണ്‍വീര്‍ എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിക്കിടെ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകരുടെ തിരക്കായിരുന്നു. ഈ തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ജീവനക്കാരന്‍റെ അടി അബദ്ധത്തില്‍ രണ്‍വീറിന്‍റെ മുഖത്ത് കൊള്ളുകയുമായിരുന്നു. അടികൊള്ളുന്നത് വ്യക്തമല്ലെങ്കിലും ഇതിന് ശേഷം രണ്‍വീര്‍ മുഖം തടവുന്നത് വീഡിയോയില്‍ കാണാം. അടി കൊണ്ടെങ്കിലും ശാന്തത കൈവിടാതെ നടന്‍ അവിടെ നിന്നും മാറുകയായിരുന്നു.

Advertising
Advertising

ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ ഹിന്ദി നടനുള്ള പുരസ്കാരമാണ് രണ്‍വീറിന് ലഭിച്ചത്. അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ അല്ലു അര്‍ജുന്‍റെ ഹിറ്റ് ചിത്രം പുഷ്പയിലെ ഡയലോഗ് പറഞ്ഞ് അദ്ദേഹം കാണികളെ കയ്യിലെടുത്തു. ''നിങ്ങളെപ്പോലെ ഒരു ഷോട്ടെടുക്കാന്‍ എനിക്ക് കഴിയില്ല. അത് തിയറ്ററില്‍ കണ്ടില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. ഭാര്യക്കൊപ്പം വീട്ടിലിരുന്നാണ് പുഷ്പ കണ്ടത്. എന്നാല്‍ പുഷ്പ 2 കാണാന്‍ തീര്‍ച്ചയായും ഞാന്‍ തിയറ്ററിലുണ്ടാകും. എന്നോടു കാണിക്കുന്ന സ്നേഹത്തിന് ബെംഗളൂരുവിന് നന്ദി. ബെംഗളൂരുവിൽ എനിക്ക് അധിക സ്നേഹം ലഭിക്കുന്നു, അതിന്‍റെ കാരണം നിങ്ങള്‍ക്കെല്ലാവർക്കും അറിയാം.'' രണ്‍വീര്‍ പറഞ്ഞു. രണ്‍വീറിന്‍റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണ്‍ വളര്‍ന്നതും പഠിച്ചതും ബെംഗളൂരുവിലാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News