''ഷാറൂഖ് ഖാനോ? അതാരാണ്?''; ഗൂഗിളില്‍ തപ്പി ഹോളിവുഡ് നടി വിറ്റ്‌നി കമ്മിങ്‌സ്

ഇന്ത്യൻ കൊമേഡിയൻ വീർ ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Update: 2021-12-03 17:02 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് റഷ്യൻ ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ പുലിവാല് പിടിച്ചത് ഏതാനും വർഷങ്ങൾക്കുമുൻപാണ്. ബോളിവുഡിന്റെ ബാദ്ഷാ ഷാറൂഖ് ഖാനെ അറിയില്ലെന്ന് ഒരു അന്താരാഷ്ട്ര സെലിബ്രിറ്റി പറഞ്ഞാൽ എങ്ങനെയുണ്ടാകും? എന്നാൽ, വെറുമൊരു സെലിബ്രിറ്റിയല്ല, ഹോളിവുഡ് നടിയും ഹാസ്യതാരവുമായ വിറ്റ്‌നി കമ്മിങ്‌സ് ആണ് ഷാറൂഖ് ഖാനെക്കുറിച്ച് കേട്ട പരിചയം പോലുമില്ലെന്ന് സമ്മതിച്ചിരിക്കുന്നത്.

ഇന്ത്യൻ കൊമേഡിയൻ വീർ ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഗുഡ് ഫോർ യൂ വിത്ത് വിറ്റ്‌നി കമ്മിങ്‌സ്' പോഡ്കാസ്റ്റ് പരിപാടിക്കിടെയായിരുന്നു സംഭവം. ഇന്ത്യയിൽ ഷാറൂഖ് ഖാന്റെ താരപരിവേഷത്തെക്കുറിച്ച് കുറിച്ച് വിവരിക്കുകയായിരുന്നു വീർ ദാസ്. ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന് ലോസ് ആഞ്ചൽസിൽ കൂളായി ഇറങ്ങിനടക്കാമെങ്കിൽ ഷാറൂഖ് ഖാൻ മുംബൈയിലിറങ്ങിയാൽ തിക്കുംതിരക്കുമായിരിക്കുമെന്ന് പറഞ്ഞു വീർ ദാസ്. അപ്പോഴാണ് ദാസിനെ ഞെട്ടിച്ചുകൊണ്ട് വിറ്റ്നിയുടെ ചോദ്യം; ''ക്ഷമിക്കണം, അതാരാണ് ഈ ഷാറൂഖ് ഖാന്‍!''

രാജ്യത്ത് ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നടന്മാരിലൊരാളാണ് ഷാറൂഖ് ഖാനെന്നു പരിചയപ്പെടുത്തി വീര്‍. കൂടുതൽ വിശദീകരിച്ചപ്പോൾ അവർക്ക് കൗതുകമായി. തുടർന്ന് ഗൂഗിളിൽ തപ്പിയാണ് വിറ്റ്‌നി ഷാറൂഖ് ഖാനെക്കുറിച്ച് കൂടുതൽ അറിഞ്ഞത്! പിന്നാലെ വിറ്റ്‌നിക്ക് താരത്തെക്കുറിച്ച് വിശദമായ ക്ലാസ് തന്നെ എടുത്തുകൊടുക്കുന്നുണ്ട് വീർ ദാസ്.

Summary: American actress and comedian Whitney Cummings was clueless about Bollywood star Shah Rukh Khan, she googles him to know more, reveals comedian Vir Das. This was happened on a podcast session called Good For You with Whitney Cummings.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News