പ്രശസ്ത ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു
ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദി എക്‌സോർസിസ്റ്റ്, ദ ഫ്രഞ്ച് കണക്ഷൻ, കില്ലർ ജോ തുടങ്ങിയവ പ്രശ്‌സ്ത ചിത്രങ്ങളാണ്.
ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദി എക്‌സോർസിസ്റ്റ്, ദ ഫ്രഞ്ച് കണക്ഷൻ, കില്ലർ ജോ തുടങ്ങിയവ പ്രശ്‌സ്ത ചിത്രങ്ങളാണ്.
ലോസ് ഏഞ്ചൽസിൽ വെച്ചായിരുന്നു അന്ത്യം. അടുത്ത കാലത്തായി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യു.എസ് ചലച്ചിത്ര വ്യവസായത്തെ പുനർരൂപകൽപ്പന ചെയ്ത സ്വാധീനമുള്ള സംവിധായകരുടെ കൂട്ടത്തിലായിരുന്നു ഫ്രെഡ്കിൻ.
അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളിലൊന്നാണ് ക്രൈം ത്രില്ലർ വിഭാഗത്തില്‍പെടുന്ന ദി ഫ്രഞ്ച് കണക്ഷൻ. മികച്ച സംവിധായകൻ ഉൾപ്പെടെ അഞ്ച് അക്കാദമി അവാർഡുകൾ ചിത്രം നേടിയിരുന്നു. ആഗസ്റ്റ് 30-ന് ആരംഭിക്കുന്ന വെനീസ് ഫിലിം ഫെസ്റ്റിവലിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി കെയ്ൻ മ്യൂട്ടിനി കോർട്ട്-മാർഷ്യൽ' പ്രദർശനത്തിന് എത്തും മുമ്പെയാണ് ഫ്രീഡ്കിൻ വിടവാങ്ങുന്നത്.