പാ രഞ്ജിത്ത് അവതരിപ്പിക്കുന്ന 'റൈറ്റര്‍'; നായകന്‍ സമുദ്രക്കനി, ട്രെയിലര്‍ വീഡിയോ

പരിയേറും പെരുമാള്‍, ഇരണ്ടും ഉലകപോരിന്‍ കഡൈസി ഗുണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റൈറ്റര്‍

Update: 2021-12-16 12:17 GMT
Editor : ijas
Advertising

പാ രഞ്ജിത്ത് അവതരിപ്പിക്കുന്ന 'റൈറ്റര്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ സമുദ്രക്കനി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. പൊലീസ് ഡിപാര്‍ട്ട്മെന്‍റില്‍ റൈറ്ററുടെ ജോലി ചെയ്യുന്ന സമുദ്രക്കനിയെ റിട്ടയര്‍മെന്‍റിന് തൊട്ടുമുന്നേ കൃത്യവിലോപത്തിന് മറ്റൊരു സ്റ്റേഷനില്‍ നിയമിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. പൊലീസ് സേനയിലെ ഏറ്റവും താഴെ നിരയിലുള്ള പൊലീസ് ഉദ്യോഗസ്ഥനും ഉയര്‍ന്ന സേനാ ഉദ്യോഗസ്ഥരും തമ്മിലുള്ള അധികാര പ്രശ്നങ്ങളും പോരാട്ടവുമാണ് ചിത്രം പറയുന്നത്.

Full View

സമുദ്രക്കനിക്ക് പുറമേ നടന്‍മാരായ ഹരികൃഷ്ണന്‍, ലിസി ആന്‍റണി, മഹേഷ്വരി എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രാങ്ക്ളിന്‍ ജേക്കബ് ആണ് റൈറ്ററിന്‍റെ സംവിധാനം. പരിയേറും പെരുമാള്‍, ഇരണ്ടും ഉലകപോരിന്‍ കഡൈസി ഗുണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റൈറ്റര്‍. ലിറ്റില്‍ റെഡ് കാര്‍ ഫിലിംസ്, ഗോള്‍ഡന്‍ റേഷന്‍ ഫിലിംസ് എന്നിവരും ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഛായാഗ്രഹണം- പ്രതീപ് കാളിരാജ, എഡിറ്റര്‍-മണി. 'റൈറ്റര്‍' ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News