ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് ഫിറോസ് കുന്നംപറമ്പില്‍

ആത്മവിശ്വാസത്തോടെയാണ് തവനൂരിലേക്ക് പോകുന്നതെന്നും വിജയം സുനിശ്ചിതമാണെന്നമായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം.

Update: 2021-03-18 07:55 GMT

തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. തവനൂരിലേക്ക് പോകുന്നതിനു മുൻപാണ് രാത്രി ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് വീട്ടിലെത്തി കുന്നംപറമ്പിൽ കണ്ടത്. ആത്മവിശ്വാസത്തോടെയാണ് തവനൂരിലേക്ക് പോകുന്നതെന്നും വിജയം സുനിശ്ചിതമാണെന്നമായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം.

ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുമ്പെ തവനൂരിൽ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് എത്തിയിരുന്നു. എടപ്പാൾ വട്ടംകുളത്ത് നിന്നാരംഭിച്ച യാത്രയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ അണി നിരന്നിരുന്നു. ഫിറോസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പരസ്യപ്രതികരണങ്ങള്‍ ഏറെ അവസാനിച്ചിരുന്നു.

Watch Video:

Full View
Tags:    

Similar News