'നന്ദിയില്ലാത്തവരെ റോഡിൽ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു’; ഫിറോസ് കുന്നംപറമ്പിലിന്റെ വിഡിയോയില്‍ വിവാദം

വയനാട്ടില്‍ നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയായുള്ള ഫിറോസ് കുന്നംപറമ്പിലിന്റെ വീഡിയോക്കെതിരെ വിമര്‍ശം.

Update: 2021-02-12 13:24 GMT

വയനാട്ടില്‍ നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയായുള്ള ഫിറോസ് കുന്നംപറമ്പിലിന്റെ വീഡിയോക്കെതിരെ വിമര്‍ശം. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാക്കുകളാണ് ഇതെന്നാണ് ഉയരുന്ന വിമര്‍ശനം. സഹായം കിട്ടിയിട്ടും നന്ദി കാണിക്കാത്തവരെ പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു എന്നാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്. വീഡിയോയുടെ അവസാന ഭാഗത്താണ് വിവാദ പരാമര്‍ശം.

‘എഴു ലക്ഷം രൂപ കുഞ്ഞിന്റെ ഓപ്പറേഷന് ആവശ്യമാണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ തന്നെ കാണാൻ വന്നത്. 17 ലക്ഷം രൂപ അക്കൗണ്ടിലെത്തി. ഇതിൽ പത്തുലക്ഷം രൂപ അവർക്ക് ചികിൽസയ്ക്ക് നൽകിയ ശേഷം ബാക്കി പണം മറ്റ് രോഗികൾക്ക് വീതിച്ച് നൽകി. ഇതിന് രേഖയുമുണ്ട്. എന്നാൽ ആറുമാസങ്ങൾക്ക് ശേഷം ഈ കുടുംബം വീണ്ടുമെത്തി. പത്തുലക്ഷം രൂപ തീർന്നു എന്ന് പറഞ്ഞ്. കുട്ടിയുടെ ഓപ്പറേഷൻ കഴിഞ്ഞില്ലെന്നും പത്തുലക്ഷം രൂപ ചെലവായി പോയെന്നും വീണ്ടും വിഡിയോ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. പക്ഷേ ഇനി വിഡിയോ ചെയ്യാൻ പറ്റില്ലെന്നും ഓപ്പറേഷനുള്ള പണം ഫിറോസിന്റെ ട്രസ്റ്റിൽ നിന്നും ആശുപത്രിയിൽ അടയ്ക്കാമെന്നും വാക്ക് നൽകി.

Advertising
Advertising

അങ്ങനെ കുട്ടിയുടെ ഓപ്പറേഷന് പണം നൽകി. കുട്ടി ഇപ്പോൾ സുഖമായി ഇരിക്കുന്നു. ഇപ്പോൾ ആ കുടുംബം പറയുന്നത് മറ്റുള്ള രോഗികൾക്ക് വീതിച്ച് നൽകിയ ഏഴുലക്ഷം രൂപ വേണമെന്നാണ്. ഇൗ വാദമാണ് ചിലർ ഏറ്റെടുക്കുന്നത്. നിങ്ങൾ പറയൂ. ഇവരെയും ഇവരെ പിന്തുണച്ച് വരുന്നവരെയും നടുറോഡിലിട്ട് തല്ലി കൊല്ലേണ്ട സമയം കഴിഞ്ഞു. ഇത്തരം ആളുകളെ തീർക്കേണ്ട സമയം കഴിഞ്ഞു.’ ഫിറോസ് പറയുന്നു.

Full View
Tags:    

Similar News