റൊണാള്‍ഡോ റയല്‍ വിട്ടു, ഇനി യുവന്റസില്‍ 

വാര്‍ത്ത സ്ഥിരീകരിച്ചു. ഒമ്പത് വര്‍ഷം പന്ത് തട്ടിയ റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടു. 

Update: 2018-07-10 18:46 GMT

വാര്‍ത്ത സ്ഥിരീകരിച്ചു. ഒമ്പത് വര്‍ഷം പന്ത് തട്ടിയ റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നാല് വര്‍ഷത്തെ കരാറിലാണ് പോര്‍ച്ചുഗീസ് നായകന്‍ ഒപ്പിട്ടത്. നേരത്തെ അദ്ദേഹം റയല്‍ വിട്ടേക്കുമെന്നും യുവന്റസില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നൂറ് ദശലക്ഷം യൂറോയാണ് (800 കോടിയലധികം രൂപ) കരാര്‍ തുക.

നിലവില്‍ ഗ്രീസിലുള്ള റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്തിയ യുവന്റസ് പ്രസിഡന്റ് ആന്ദ്രെ അഗ്‌നെല്ലിയാണ് കരാര്‍ ഒപ്പിട്ടത്. പ്രതിഫലത്തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡില്‍ അസംതൃപ്തനാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ക്ലബ് പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസ് വാഗ്ദാനം ചെയ്ത പ്രതിഫലവര്‍ധന ഇതുവരെ നല്‍കാത്തതാണു താരത്തെ ചൊടിപ്പിച്ചത്. ക്ലബ്ബുമായി 2021 വരെ കരാറുണ്ടായിരുന്നെങ്കിലും മെസ്സിയുടെയും നെയ്മറുടെയും തുല്യ പ്രതിഫലം തനിക്കും വേണമെന്ന ക്രിസ്റ്റ്യാനോയുടെ ആവശ്യം റയല്‍ തള്ളിയതോടെ അഭ്യൂഹങ്ങള്‍ സജീവമായിരുന്നു.

Advertising
Advertising

റൊണാള്‍ഡോയുടെ പ്രതിഫലം വ്യക്തമല്ലെങ്കിലും മെസ്സിക്കു തുല്യമായ വേതനം റൊണാള്‍ഡോ ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ രണ്ടു ദശലക്ഷം യൂറോ പ്രതിഫലത്തിന് (ഏകദേശം 15 കോടി രൂപ) മെസ്സി അടുത്തിടെയാണ് ബാര്‍സയുമായി കരാര്‍ പുതുക്കിയത്. വര്‍ഷം നൂറു ദശലക്ഷം യൂറോയോളം (ഏകദേശം 780 കോടി രൂപ) മെസ്സിക്കു ലഭിക്കുമെന്നാണു കണക്ക്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ 70 ദശലക്ഷം യൂറോ (ഏകദേശം 447 കോടി രൂപ) അധികവും ലഭിക്കും.

Full View
Tags:    

Similar News