പ്രഥമ ഫ്രീസ്റ്റെല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഐവറികോസ്റ്റ് താരം അബ്ദുല്‍ ഖാദര്‍ കോണ്‍ ചാമ്പ്യനായി
ആഫ്രിക്കയിലെ നടന്ന പ്രഥമ ഫ്രീസ്റ്റെല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഐവറികോസ്റ്റ് താരം അബ്ദുല്‍ ഖാദര്‍ കോണ്‍ ചാമ്പ്യനായി. നൈജീരിയയിലെ ലാകോസിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഫ്രീസ്റ്റൈൽ സോക്കർ ഒരു വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന കായിക വിനോദമാണ്. ഫുട്ബോൾ ഉപയോഗിച്ച് വ്യത്യസ്തമായ സ്റ്റണ്ടുകള്‍ നടത്തുന്ന രീതിയാണിത്.
മൂന്ന് ദിവസമാണ് ചാമ്പ്യന്ഷിപ്പ് നടന്നത്. തങ്ങളുടെ ഫ്രീസ്റ്റെല്‍ വൈദഗ്ദ്ധ്യം തെളിയിക്കാന്‍ നിരവധിയാളുകളാണ് എത്തിയത്. 20 ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ത്തികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. നിരവധിയുവാക്കളാണ് ഈ ഫുട്ബോള്‍ വൈദഗ്ദ്ധ്യം കൊണ്ട് ആഫ്രിക്കയില്‍ ഉപജീവനം നടത്തുന്നത്.
ഫീറ്റ് ആന്‍ഡ് ട്രിക്സ് എന്ന അന്താരാഷ്ട്ര സംഘടനയാണ് മല്‍സരം നടത്തിയത്. 3000 യുസ് ഡോളറടക്കം നിരവധി സമ്മാനങ്ങളാണ് അബ്ദുല്‍ ഖാദര്‍ കോണിന് ലഭിച്ചത്