സാബി അലോൺസോയെ പുറത്താക്കി റയൽ മാഡ്രിഡ്;അൽവാരോ അർബെലോവയാണ് പുതിയ പരിശീലകൻ

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സലോണയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം

Update: 2026-01-12 17:57 GMT

മാഡ്രിഡ്: സാബി അലോൺസോയെ പുറത്താക്കി റയൽ മാഡ്രിഡ്. ഞായറാഴ്ച നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സലോണയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. കൂടാതെ ലാലി​ഗയിൽ ബാഴ്സക്ക് പിന്നിൽ രണ്ടാമതാണ് റയലിന്റെ സ്ഥാനം. ഇതോടെ സാബിയെ പുറത്താക്കാൻ റയൽ മുതിരുകയായിരുന്നു.പിന്നാലെ അൽവാരോ അർബെലോവയെ റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി നിയമിച്ചു.

ബയെർ ലെവർകൂസനിലെ വിജയകരമായ സീസണുകൾക്ക് ശേഷമാണ് റയൽ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. ലെവർകൂസന് ബുണ്ടസ്ലി​ഗ കിരീടം നേടിക്കൊടുക്കൊടുത്തിരുന്നു. കൂടാതെ 2023-24 സീസണിൽ യൂറോപ്പ ലീ​ഗിന്റെ ഫൈനലിലും എത്തിച്ചു.

ക്ലബ് വേൾഡ് കപ്പ് സെമിഫൈനൽ വരെ ടീമിനെ എത്തിച്ചതിന് ശേഷം അലോൺസോ മികച്ച തുടക്കമാണ് നൽകിയത്. തുടർന്നുള്ള 14 മത്സരങ്ങളിൽ 13 ജയങ്ങൾ സ്വന്തമാക്കി, അതിൽ ഏക പരാജയം അത്ലറ്റിക്കോ മാഡ്രിഡിനെതിരായ കനത്ത തോൽവിയായിരുന്നു. എന്നാൽ നവംബർ നാലിന് ലിവർപൂളിനെതിരായ പരാജയത്തിന് ശേഷം നടന്ന എട്ട് മത്സരങ്ങളിൽ രണ്ട് ജയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിച്ചെങ്കിലും സൂപ്പർ കപ്പ് ഫൈനലിലെ തോൽവിയോടെ സാബിക്ക് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു

 

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News