കേട്ടത് ശരി തന്നെ; പുതിയ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്
തോറ്റ് കരകാണാതെ പതറുന്ന കേരളബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ ടീമിലെത്തിച്ചു.
തോറ്റ് കരകാണാതെ പതറുന്ന കേരളബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ ടീമിലെത്തിച്ചു. മണിപ്പൂരുകാരനും 2017 അണ്ടര്‍ 17 താരവുമായ നൊങ്ഡംമ്പ നൊയറിമിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ചത്. തുടര്‍തോല്‍വികളെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെയാണ് നൊങ്ഡംമ്പയെ ടീമിലെത്തിച്ചത്. ജനുവരി ട്രാന്‍സ്ഫറില്‍ ഏതാനും താരങ്ങള്‍ എത്തുമെന്നും ചിലര്‍ ക്യാമ്പ് വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഐലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിന്റെ താരമാണ് പതിനെട്ടുകാരനായ നൊങ്ഡംമ്പ.
വായ്പ അടിസ്ഥാനത്തിലാണ് താരം ടീമിലെത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് നൊങ്ഡംമ്പയുടെ വരവ്. ഐലീഗില്‍ കഴിഞ്ഞ സീസണില്‍ ഷില്ലോങ് ലജോങിനെതിരെ നേടിയ തകര്‍പ്പന്‍ ഗോളിന്റെ പേരില്‍ താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് ഇന്ത്യന്‍ ആരോസിനൊപ്പമായിരുന്നു. ഈ സീസണില്‍ മിനര്‍വ പഞ്ചാബിനായി രണ്ട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഈ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനില്‍ താരത്തിന് സ്ഥാനമില്ലായി രുന്നു. എന്നിരുന്നാലും മികച്ച പന്തടക്കമുള്ള താരം വിങ്ങുകളിലൂടെ മുന്നേറി ഗോള്‍ കണ്ടെത്താന്‍ മിടുക്കനാണ്. ഗോള്‍ പിറക്കുന്നില്ല എന്നതാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രശ്‌നവും.
നീണ്ട ഇടവേളക്ക് പിരിഞ്ഞ ഐ.എസ്.എല്ലിലെ ഇനിയുള്ള മത്സരങ്ങള്‍ ഫെബ്രുവരിയിലാണ്. നിലവിലെ പോയിന്റ് പ്രകാരം എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 12 കളികളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. അതിനാല്‍ തന്നെ ഇൌ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലാണ്. ഭാവി കൂടി മുന്നില്‍കണ്ടാണ് ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്.
Looking back, let's have a look into the magical goal by youngster Nongdamba Naorem against @lajongfc at the Ambedkar Stadium. (Courtesy: @hotstartweets) #HeroILeague pic.twitter.com/9jWlvgaUUu
— Hero I-League (@ILeagueOfficial) March 6, 2018