കളി മെനഞ്ഞിരുന്ന മധ്യനിര താരം ആഴ്സണല്‍ വിടുന്നു

ആഴ്സണൽ ജഴ്സിയിൽ 253 മത്സരങ്ങളിൽ ബൂട്ടണിഞ്ഞപ്പോൾ 52 ഗോളുകൾ ആ കാലുകളില്‍ നിന്നും പിറന്നിരുന്നു

Update: 2019-01-11 12:06 GMT

ഇനിവരുന്ന അഞ്ചുകൊല്ലത്തേക്ക് ആഴ്സണല്‍ മിന്നും താരം ആരോണ്‍ റംസി ഇറ്റാലിയൻ കളി മൈതാനത്തേക്ക് ചേക്കേറുന്നു. പത്ത് കൊല്ലത്തെ ആഴ്സണൽ ജഴ്സിയാണ് റാംസി ഇതോടെ അഴിച്ചുവെക്കുന്നത്. ‌36 മില്യൺ യൂറോക്കാണ് താരത്തെ യുവന്‍റസ് സ്വന്തമാക്കിയത്.

സമ്മറിൽ താരം ആഴ്സണൽ വിടുമെന്ന് നേരത്തെ ഏകദേശം ഉറപ്പായിരുന്നു. അന്നു മുതല്‍ യുവന്റസ് ഈ 28കാരന്റെ പിന്നിൽ തന്നെയുണ്ടായിരുന്നു.

ആരോണ്‍ റംസിയുടെ സാലറി ആഴ്ച്ചയിൽ ഏകദേശം 140000 യുറോയാണ്. യുവന്റസിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് താഴെ രണ്ടാം സ്ഥാനത്താണ് റംസി.‌ കഴിഞ്ഞ കാലങ്ങളിൽ ഏഴുവട്ടം ലീഗ് ചാമ്പ്യന്മാരായ ടീമാണ് യുവന്റ്സ്. ഇറ്റാലിയൻ ലീഗിലെ പടകുതിരകളാണവർ. ഈ സീസണിന്റെ തുടക്കത്തിൽ ലോകതാരം റൊണാൾഡോയേയു അവർ ഇറ്റലിയിലെത്തിച്ചിരുന്നു.

Advertising
Advertising

Full View

യുവന്റസിന്റെ മാനേജർ അല്ലെഗ്രി റംസിയുടെ വരവിൽ സന്തോഷവാനാണ്. ആദ്യ 11 വനിൽ തന്നെ സ്ഥാനംകൊടുക്കാൻ താൽപര്യപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ജര്‍മന്‍ താരം സാമി ഖദീറ ക്ലബ് വിടാനും സാധ്യതയുണ്ട്.

കാർഡ‍ിഫിൽ നിന്ന് 4.8 മില്യൺ ഡോളറിനാണ് റംസി ആഴ്സണലിലേക്ക് വരുന്നത്. ആഴ്സണൽ ജഴ്സിയിൽ 253 മത്സരങ്ങളിൽ ബൂട്ടണിഞ്ഞപ്പോൾ 52 ഗോളുകൾ ആ കാലുകളില്‍ നിന്നും പിറന്നിരുന്നു. മൂന്ന് എഫ്.എ കപ്പ് നേടാൻ അദ്ദേഹത്തിനായിട്ടുണ്ട്. 2014, 2017 എഫ്.എ കപ്പ് ഫൈനലിൽ വിജയ ഗോൾ നേടിയതും ഈ 28കാരനായിരുന്നു

Tags:    

Similar News