ആധികാരിക ജയത്തോടെ എഫ്.എ കപ്പില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് സിറ്റി
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് സിറ്റി മത്സരത്തില്‍ നടത്തിയത്
തൊണ്ണൂറ്റിനാലാം മിനിറ്റില്‍ റിയാദ് മഹ്റെസ് കൂടി ഗോള്‍ വല കുലുക്കിയപ്പോള്‍ അവസാന വിസില്‍ മുഴക്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ന്യൂ പോര്‍ട്ട് കണ്‍ട്രിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ ആധികാരിക ജയം. ആരും കൊതിച്ചു പോകുന്ന മിന്നും ജയത്തോടെ സിറ്റി എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ നേരത്തെ ഉറപ്പിച്ചു.
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് സിറ്റി മത്സരത്തില്‍ നടത്തിയത്. അന്‍പത്തിയഞ്ചാം മിനിറ്റില്‍ ലെറോയ് സാനെയാണ് ന്യൂപ്പോര്‍ട്ട് വല കുലുക്കി ഗോള്‍ മഴക്ക് തുടക്കമിട്ടത്. ഫില്‍ ഫോഡന്‍ ഇരട്ട ഗോള്‍ നേടി സിറ്റിയുടെ വിജയം ഉറപ്പിച്ചു. എഴുപത്തിയഞ്ചാം മിനിറ്റിലായിരുന്നു ഫോഡന്‍ ആദ്യ ഗോള്‍ നേടിയത്. അമോണ്‍ഡ് ന്യൂപോര്‍ട്ടിന്‍റെ ആശ്വാസ ഗോള്‍ എണ്‍പത്തിയെട്ടാം മിനിറ്റില്‍ നേടിയതും ഒരു മിനിറ്റിനുള്ളില്‍ തന്നെ ഫോഡനിലൂടെ സിറ്റി വീണ്ടും ഗോള്‍ നേടി. അവസാനം റിയാദ് മഹ്റെസിന്‍റെ ഗോളിലൂടെ ആധികാരിക ജയം.
സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വല്ലാഡോളിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. പെനാല്‍റ്റി കിക്കിലൂടെ ലയണല്‍ മെസ്സിയാണ് ബാഴ്സക്കായി ഗോള്‍ നേടിയത്.