25 വര്‍ഷം കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മുഹമ്മദാലിയുടെ പിന്തുണ ഇത്തവണ എല്‍ഡിഎഫിന്

എല്‍‌ഡിഎഫ് സ്വതന്ത്രയായി മരുമകൾ ഷെൽന നിഷാദ് മത്സര രംഗത്തെത്തിയതോടെയാണ് മുഹമ്മദാലി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.

Update: 2021-03-18 03:08 GMT

25 വര്‍‌ഷക്കാലം ആലുവയില്‍ നിന്ന് കോണ്‍‌ഗ്രസ് എംഎല്‍എയായിരുന്ന കെ മുഹമ്മദാലിയുടെ പിന്തുണ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ്. എല്‍‌ഡിഎഫ് സ്വതന്ത്രയായി മരുമകൾ ഷെൽന നിഷാദ് മത്സര രംഗത്തെത്തിയതോടെയാണ് മുഹമ്മദാലി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. പിന്തുണയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് ഷെല്‍‌ന പറയുന്നത്.

25 വർഷക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി തുടർച്ചയായി ആലുവയെ പ്രതിനിധീകരിച്ച എംഎൽഎയാണ് കെ മുഹമ്മദാലി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തിറങ്ങിയ മരുമകള്‍ ഷെല്‍ന നിഷാദിന് കെട്ടിവെക്കാനുള്ള പണം നല്‍കിയാണ് മുന്‍ കോണ്‍‌ഗ്രസ് എംഎല്‍എ നിലപാട് വ്യക്തമാക്കിയത്.

Advertising
Advertising

2006ൽ എൽഡിഎഫിലെ എ എം യൂസഫിനോട് പരാജയപ്പെട്ടതോടെ സംഘടനാ നേതൃത്വത്തിൽ നിന്ന് പോലും പൂര്‍ണമായും ഒഴിവാക്കപ്പെട്ട കെ മുഹമ്മദാലി വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വാപ്പയുടെ അനുഗ്രഹത്തോടെ തുടക്കം കുറിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമാണെന്നാണ് ഷെല്‍ന നിഷാദിന്റെ പ്രതികരണം.

1980ല്‍ എ കെ ആന്റണിയോടൊപ്പം നിന്ന കെ മുഹമ്മദാലി എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. അന്ന് കോൺഗ്രസിലെ ടി.എച്ച് മുസ്തഫയെ തോൽപിച്ച കെ.മുഹമ്മലി പിന്നീടുളള 5 തെരഞ്ഞെടുപ്പുകളിലും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്. ആലുവയിലെ യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരികളിലൊരാളായി കോണ്‍ഗ്രസ് കെ മുഹമ്മദാലിയെ പ്രഖ്യാപിച്ചിരുന്നു.

Full View
Tags:    

Similar News